ആഴ്ചകള്‍ക്കു മുമ്പ് സംപ്രേക്ഷണം ആരംഭിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരയാണ് ശ്യാമാംബരം. നായക സ്ഥാനത്തു നിന്നും നടന്‍ രാഹുല്‍ രാമചന്ദ്രന്‍ അപ്രത്യക്ഷമായത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച നടന്റെ ലൈവിനു പിന്നാലെ നടനെതിരെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തു വന്നത്. ശ്യാമാംബരത്തിന്റെ നിര്‍മ്മാതാവായ പി. രമാദേവി മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയ്ക്ക് നല്‍കിയ പരാതി പുറത്തു വന്നതോടെയാണ് നടന്റെ തനിനിറം പ്രേക്ഷകരും മനസിലാക്കിയത്.
ഇപ്പോഴിതാ, നടന്റെ അപ്രതീക്ഷിത പിന്മാറ്റം മൂലം പ്രൊഡക്ഷന്‍ കമ്പനിയ്ക്കും ചാനലിനും ഉണ്ടായ നഷ്ടത്തെ കുറിച്ചുള്ള തെളിവുകളാണ് സിനി ലൈഫിന് ലഭിച്ചിക്കുന്നത്. ഒരു കോടി രൂപയുടെ നഷ്ടമാണ് നടന്റെ ചെയ്തികള്‍ മൂലം പരമ്പരയ്ക്ക് ഉണ്ടാക്കിയത്. ഷൂട്ടിംഗ് നിശ്ചയിച്ചിരുന്ന ദിവസങ്ങളില്‍ കൃത്യമായി എത്താതിരുന്നതിനാലും മറ്റു താരങ്ങളുടെ ഷൂട്ടിംഗുകളും മുടങ്ങുന്ന സാഹചര്യവും ഉണ്ടായതോടെ വലിയ സാമ്പത്തിക, മാനസിക പിരിമുറക്കങ്ങളാണ് നിര്‍മ്മാതാവിനും പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നടന്‍ കാരണം ഉണ്ടായത്. അതിനാല്‍ തന്നെ, 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ രാഹുല്‍ രാമചന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. ആ വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പാണ് സിനി ലൈഫ് പുറത്തു വിട്ടിരിക്കുന്നത്.
സംപ്രേക്ഷണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ പരമ്പരയാണ് ശ്യാമാംബരം. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് പരരമ്പരയിലെ നായക സ്ഥാനത്തു നിന്നും നടന്‍ രാഹുല്‍ രാമചന്ദ്രന്‍ പിന്മാറിയത്. ശ്യാമാംബരത്തിന്റെ ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് ഈ പിന്മാറ്റം നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുല്‍ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ ഒരു ലൈവ് വരികയും തന്റെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാല്‍ യഥാര്‍ത്ഥ സംഭവം അതൊന്നുമല്ലെന്ന് വ്യക്തമാകുന്ന തെളിവുകളാണ് സിനിലൈഫിന് ലഭിച്ചത്.
എന്നും സമ്മതം എന്ന സീരിയലിലെ രാഹുലിന്റെ കഥാപാത്രം മരണപ്പെടുകയും നടന്റെ റോള്‍ അവസാനിക്കുകയും ചെയ്തപ്പോഴാണ് ശ്യാമാംബരത്തിലേക്ക് നടനെ ക്ഷണിക്കുന്നത്. അതനുസരിച്ച് എഗ്രിമെന്റില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കമ്പനിയേയും സീരിയലിനേയും പറ്റിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. എന്നും സമ്മതം സീരിയലിലെ കഥാപാത്രത്തിന്റെ മരണകാരണം ചിത്രീകരിക്കാനായി അഞ്ചു ദിവസരം ആവശ്യപ്പെട്ട് പോവുകയും പിന്നീട് മരിച്ചയാള്‍ തിരിച്ചു വന്ന പ്രധാന കഥാപാത്രമായി അതു മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പല പ്രശ്നങ്ങളും ഉണ്ടായി. എങ്കിലും ശ്യാമാംബരം ആരംഭിച്ച് അധിക നാളുകള്‍ ആവാത്തതിനാല്‍ രാഹുലിനെ മാറ്റാതെ തന്നെ രണ്ടു സീരിയലിലും അഭിനയിച്ച് മുന്നോട്ടു പോകുന്ന രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ അതിനു ശേഷം കൃത്യമായ ഡേറ്റ് തരാതെയും വരുന്ന ദിവസങ്ങളില്‍ തോന്നുന്ന സമയത്ത് വരികയും ചെയ്തപ്പോള്‍ എപ്പിസോഡ് മുടങ്ങാതിരിക്കാന്‍ കൂടുതല്‍ സമയം ഷൂട്ട് ചെയ്യേണ്ടി വരികയും ചെയ്തു. ഇതു സീരിയലിലെ മറ്റു താരങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കി. രാഹുലിനു വേണ്ടി മറ്റു താരങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. മാത്രമല്ല, നായികയെ താലികെട്ടാനും റൊമാന്റിക് സീനുകളിലും മറ്റും അഭിനയിക്കാന്‍ സാധിക്കില്ലെന്ന നിലപാട് കൂടി രാഹുല്‍ സ്വീകരിച്ചു. ചാനല്‍ മേധാവികള്‍ രാഹുലിനെ വിളിച്ച് സംസാരിച്ചിട്ടും തന്റെ നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്ന് രാഹുല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംപ്രേക്ഷണം മുടങ്ങുമെന്ന സാഹചര്യത്തില്‍ പുതിയ നടനെ എത്തിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.