Latest News

ഇതായിരുന്നു എന്റെ ലൈഫ് ചേഞ്ചിങ്ങ് മൊമെന്റ്; അന്ന് എയര്‍പ്പോര്‍ട്ടില്‍ കണ്ടത് സ്വപ്‌നതുല്യമായ കാഴ്ച; വീഡിയോയും കുറിപ്പും പങ്കുവച്ച് ഷിയാസ് കരീം

Malayalilife
ഇതായിരുന്നു എന്റെ ലൈഫ് ചേഞ്ചിങ്ങ് മൊമെന്റ്; അന്ന് എയര്‍പ്പോര്‍ട്ടില്‍ കണ്ടത് സ്വപ്‌നതുല്യമായ കാഴ്ച; വീഡിയോയും കുറിപ്പും പങ്കുവച്ച് ഷിയാസ് കരീം

ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിന് ശേഷം സിനിമയില്‍ സജീവമാകുകയാണ് ഷിയാസ്. ബിഗ്‌ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്‌ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഉപ്പയുടെ സ്‌നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് തന്നെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്നമായ വീട് ഷിയാസ് യാഥാര്‍ഥ്യമാക്കിയിരുന്നു. ഇപ്പോള്‍ മോഡലിങ്ങിന് പുറമേ സിനിമയിലും ഷിയാസ് സജീവമാകുകയാണ്.

അതേസമയം തന്റെ ലൈഫ് ചേഞ്ചിങ്ങ് മൊമെന്റ് എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കയാണ് താരം. ബിഗ്‌ബോസില്‍ പങ്കെടുത്ത ശേഷം തിരികേ നാട്ടില്‍ വിമാനമിറങ്ങിയ സമയത്തെ വീഡിയോ ആണിത്. വീഡിയോക്കൊപ്പം താരം കുറിച്ചത് ഇങ്ങനെ.

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത- ഒരുപക്ഷേ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ച നിമിഷം. ലൈഫില്‍ ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു സ്വീകരണം ലഭിക്കുന്നത് . ആളുകള്‍ എന്നെ തിരിച്ച് അറിയണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നത് എന്റെ കുട്ടിക്കാലം മുതല്‍ക്കേ ഉള്ള സ്വപ്നം ആയിരുന്നു.അതെല്ലാം യാഥാര്‍ത്ഥ്യം ആയ ദിവസം ആയിരുന്നു അത് . ബിഗ്‌ബോസ് എന്ന ഷോ ആണ് എനിക്ക് അതിന് വഴിത്തിരിവായത്.പുറം ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ അവിടെ കഴിഞ്ഞ എനിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും സ്വപ്ന തുല്യം ആയിരുന്നു.സത്യം പറഞ്ഞാല്‍ അന്നത്തെ ആ ഒരു നിമിഷം എനിക്ക് പറഞ്ഞ് അറിരിക്കാന്‍ വാക്കുകള്‍ ഇല്ല.ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു സാധാരണ ചെറുപ്പക്കാരനെ വീണ്ടും കൂടതല്‍ സ്വപ്നം കാണാനും അത് നേടിയെടുക്കാനും പ്രചോധിപിച്ച ആ ലൈഫ് ചെയ്ഞ്ചിങ് മോമെന്റ്.

ബിഗ്‌ബോസിലും അതിന് ശേഷവും നിങ്ങള് ഓരോരുത്തരും എന്നോട് കാണിച്ച സ്‌നേഹത്തിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും എന്നും കടപ്പെട്ടിരിക്കും. നന്ദി

 
 
 
 
 
 
 
 
 
 
 
 
 

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത- ഒരുപക്ഷേ ഞാൻ ഏറ്റവും അധികം സന്തോഷിച്ച നിമിഷം. ലൈഫിൽ ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു സ്വീകരണം ലഭിക്കുന്നത് . ആളുകൾ എന്നെ തിരിച്ച് അറിയണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നത് എന്റെ കുട്ടിക്കാലം മുതൽക്കേ ഉള്ള സ്വപ്നം ആയിരുന്നു.അതെല്ലാം യാഥാർത്ഥ്യം ആയ ദിവസം ആയിരുന്നു അത് . ബിഗ്ബോസ് എന്ന ഷോ ആണ് എനിക്ക് അതിന് വഴിത്തിരിവായത്.പുറം ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ അവിടെ കഴിഞ്ഞ എനിക്ക് എയർപോർട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച തീർത്തും സ്വപ്ന തുല്യം ആയിരുന്നു.സത്യം പറഞ്ഞാൽ അന്നത്തെ ആ ഒരു നിമിഷം എനിക്ക് പറഞ്ഞ് അറിരിക്കാൻ വാക്കുകൾ ഇല്ല.ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു സാധാരണ ചെറുപ്പക്കാരനെ വീണ്ടും കൂടതൽ സ്വപ്നം കാണാനും അത് നേടിയെടുക്കാനും പ്രചോധിപിച്ച ആ ലൈഫ് ചെയ്ഞ്ചിങ് മോമെന്റ്. ബിഗ്ബോസിലും അതിന് ശേഷവും നിങ്ങള് ഓരോരുത്തരും എന്നോട് കാണിച്ച സ്നേഹത്തിന് ഞാൻ നിങ്ങൾ ഓരോരുത്തരോടും എന്നും കടപ്പെട്ടിരിക്കും❤️ നന്ദി . . . _________________________________________________ #shiyaskareem#model#happy#throwback#skfit#blessed#life#moment#bigboss#bigbossmalayalam#lifechanging#staysafe

A post shared by Shiyas Kareem (@shiyaskareem) on

 

Read more topics: # shiyas kareem,# new post,# biggboss
shiya karim shares a new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക