Latest News

അയാള്‍ എന്റെ അമ്മയെ എപ്പോഴും ശല്യം ചെയ്യുമായിരുന്നു; ഞങ്ങളെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല; രാഹുലിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; സലിതകുമാരിയുടെ മരണം; പൊട്ടിക്കരഞ്ഞ് മകന്‍

Malayalilife
അയാള്‍ എന്റെ അമ്മയെ എപ്പോഴും ശല്യം ചെയ്യുമായിരുന്നു; ഞങ്ങളെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല; രാഹുലിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; സലിതകുമാരിയുടെ മരണം; പൊട്ടിക്കരഞ്ഞ് മകന്‍

രാവിലെ പതിവുപോലെ അടുക്കളയില്‍ ചായ ഒരുക്കുകയായിരുന്നു മുട്ടക്കാട് സ്വദേശി സലിതകുമാരി. വീടിന്റെ മറ്റുഭാഗങ്ങളില്‍ എല്ലാം നിശ്ശബ്ദമായിരുന്നു, ദിനം തുടങ്ങാനുള്ള സാവധാനമായ സമയമായിരുന്നു അത്. എന്നാല്‍ അതിനിടെയാണ് അപ്രതീക്ഷിതമായി തീപടര്‍ന്നത്. അടുക്കളയില്‍ നിന്ന് പുക ഉയരുകയും തീ വേഗത്തില്‍ പടരുകയും ചെയ്തു. ആദ്യം എന്താണ് സംഭവിച്ചതെന്ന് ആരും മനസിലാക്കാന്‍ കഴിഞ്ഞില്ല. തീയുടെ ചൂട് അത്രയും ശക്തമായതുകൊണ്ട് അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി നശിച്ചു. തീ അണയ്ക്കാന്‍ അയല്‍വാസികളും മകനും ഓടിയെത്തി, സുനിതയെ രക്ഷപ്പെടുത്തി ഉടന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അവിടെ ചികിത്സയ്ക്കിടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നത്തെയും പോലെ ഗ്യാസില്‍ ചായ വയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിക്കുന്നത്.

എന്നാല്‍ എല്ലാവരും സ്വഭാവിക മരം ആയിരുന്നു എന്ന് കരുതിയിരുന്നിടത്ത് അതൊരു ആത്മഹത്യ ആയിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മക്കള്‍ക്ക് സലിത എഴുതിയ ആത്മഹത്യ കുറിപ്പുകളും കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര സ്വദേശി സലിതകുമാരി തനിക്ക് നേരെ ഉണ്ടായ നിരന്തര ശല്യമാണ് ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മകന്‍ രാഹുലാണ് ഇക്കാര്യം പറഞ്ഞത്. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ അയാള്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വാക്കുകള്‍ ഇടറുന്ന രാഹുലിനെ ആശ്വസിപ്പിക്കാന്‍ പോലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സാധിക്കുന്നില്ല. പ്രകാരം, ഡിസിസി ജനറല്‍ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്‌ലിന്‍ നിരന്തരം അമ്മയെ ശല്യപ്പെടുത്തി, മാനസികമായി തളര്‍ത്തി. ഇക്കാരണത്താലാണ് അമ്മ് മരിച്ചത്.

തന്റെ അമ്മക്ക് ജീവിക്കാന്‍ അവസരം പോലും അയാള്‍ നല്‍കിയില്ല. രാഹുല്‍ അമ്മ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ മകന്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവര്‍ മരിക്കുന്നത്. സലിതകുമാരി ഗ്യാസ് തുറന്നുവിട്ടശേഷം തീകൊളുത്തി മരിച്ചെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് അടുക്കളയില്‍നിന്നു മണ്ണെണ്ണക്കുപ്പി കണ്ടെത്തി. ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം ഗ്യാസ് തുറന്നുവിട്ടിട്ട് തീ കൊളുത്തുകയായിരുന്നു എന്നാണ് കരുതുന്നത്. മരിക്കുന്നതിന് മുന്‍പായി മകന്‍ രാഹുലിനും മകള്‍ സ്നേഹയ്ക്കുമായി പ്രത്യേകം ആത്മഹത്യാക്കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പിലാണ് ഡിസിസി ജനറല്‍ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്‌ലിനെതിരെ ആരോപണങ്ങള്‍ എഴുതിയിരിക്കുന്നത്. ഈ കുറിപ്പുകള്‍ അവരുടെ മുറിയിലെ ബൈബിളില്‍നിന്നാണ് കണ്ടെടുത്തത്. മകന്‍ രാഹുലിന് എഴുതിയ കുറിപ്പിലാണ് കൗണ്‍സിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജെ. ജോസ് ഫ്രാങ്ക്ലിന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നുള്ളത്. കുറിപ്പിലെ വിവരങ്ങള്‍ പോലീസാണ് രാഹുലിനെ വായിച്ച് കേള്‍പ്പിച്ചത്. ഇത് കേള്‍ക്കുമ്പോള്‍ അവന്‍ പൊട്ടിക്കരയുകയായിരുന്നു.

ജോസ് ഫ്രാങ്ക്ലിന്‍ പലപ്പോഴും രാത്രി വൈകി അമ്മയെ ഫോണ്‍വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും മകന്‍ രാഹുല്‍ പറഞ്ഞു. ജോസ് ഫ്രാങ്ക്ലിന്റെ ശല്യം കാരണമാണ് അമ്മ ജീവനൊടുക്കിയതെന്നും രാഹുല്‍ പറഞ്ഞു. സുനിത ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വീടിന് സമീപം ഒരു ചെറിയ ബേക്കറി നടത്തിവരികയായിരുന്നു. സ്വന്തം പരിശ്രമത്തിലൂടെയാണ് അവര്‍ ഈ ബിസിനസ് നിലനിര്‍ത്തിയിരുന്നത്. അയല്‍വാസികള്‍ക്കിടയില്‍ പരിചിതമായ ബേക്കറിയായിരുന്നു അത്  എപ്പോഴും ചിരിച്ച മുഖത്തോടെ ഉപഭോക്താക്കളെ സ്വീകരിക്കുന്ന സുനിതയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. വീട്ടില്‍ സുനിതയും മക്കളുമായിരുന്നു താമസം. ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിനു ശേഷം, കുട്ടികളുടെ ഭാവി ഉറപ്പാക്കാന്‍ അവള്‍ അതീവ പരിശ്രമത്തിലായിരുന്നു. മകള്‍ ടെക്നോപാര്‍ക്കില്‍ ജോലിചെയ്യുകയാണ്. എന്നത്തെയും പോലെ മകള്‍ അമ്മയോട് യാത്ര പറഞ്ഞ് ജോലിക്കായി പോയി. ഈ സമയം മകന്‍  മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മയുടെ നിലവിളി കേട്ടാണ് മകന്‍ ഓടി എത്തുന്നത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളും ഓടി എത്തിയിരുന്നു.

salitha kumari suicide death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES