Latest News

ഗുരുവായൂര്‍ പോയത് ശരിയാണ്; പക്ഷേ എന്റെ വിവാഹമായിരുന്നില്ല; അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്; ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്കി ബിഗ് ബോസ് താരം ശാലിനി നായര്‍

Malayalilife
ഗുരുവായൂര്‍ പോയത് ശരിയാണ്; പക്ഷേ എന്റെ വിവാഹമായിരുന്നില്ല; അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്; ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്കി ബിഗ് ബോസ് താരം ശാലിനി നായര്‍

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് ശാലിനി നായര്‍. നടിയും അവതാരകയുമായ ശാലിനി ബിഗ് ബോസിലേക്ക് വന്നതോടെയാണ്് ജനപ്രീതി നേടുന്നത്. ചെറു പ്രായത്തില്‍ വിവാഹ മോചിതയായ താരം ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇതിനിടയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താരത്തിന്റെ രണ്ടാം വിവാഹം നടന്നുവെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതു സംബന്ധിച്ചുളള സംശയവുമായി ആരാധകരില്‍ ചിലര്‍ എത്തിയതോടെ അതിനുള്ള വ്യക്തമായ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

ചോദ്യങ്ങളും അതിന് നല്കിയ മറുപടിയും താരം തന്നെ പങ്ക് വച്ചു

ഇന്നത്തെ ക്യൂ ആന്‍ഡ് ഏ മണിക്കൂറില്‍ പതിവ് തെറ്റിക്കാതെ മരുന്നിനെന്ന പോലെ രണ്ട് ചോദ്യങ്ങളാണ് വന്നത്, അതിലൊന്ന് ഇതുവരെ ഒരു അപരിചിതനുമായി ഡേറ്റിങ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരുന്നു എക്‌സ്പീരിയന്‍സ് എന്ന് വിശദീകരിക്കാന്‍.. അദ്ദേഹത്തിന് മറുപടി കൊടുത്തു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തയദ്ദേഹം ന്യൂ ജനറേഷന്‍ ചോദ്യത്തിന് സപ്പോര്‍ട്ട് ചെയ്ത് വീണ്ടും അതേ ചോദ്യം. അദ്ദേഹത്തിന് മറുപടിയായി ഞാന്‍ പറഞ്ഞു.

'ഇതേ ചോദ്യം താങ്കളുടെ അമ്മയോടോ സഹോദരിയോടോ ചോദിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ എന്റെ മറുപടി ഞാന്‍ പങ്കുവെക്കാം'. പിന്നീട് അദ്ദേഹത്തെ കണ്ടില്ല. അപ്പോഴാണ് അടുത്ത ചോദ്യം 'ശാലിനി രഹസ്യമായി ഗുരുവായൂര്‍ വെച്ച് വിവാഹം നടത്തി അല്ലേ? അറിയിക്കാമായിരുന്നു എല്ലാവരെയും, ആശംസകള്‍..

ഇത്രയും പറഞ്ഞപ്പോ അവര്‍ക്ക് ചെറിയ ഒരു സമാധാനം ഉണ്ടായി കാണണം. അല്ലെങ്കില്‍ വെറുതെ തോന്നിയ ഒരു സംശയത്തിന് ഉറപ്പിച്ച് ചോദിക്കുകയാണ്. ഹാസ്യമായി വിവാഹം നടത്തി അല്ലേന്ന്. ഞാന്‍ ഗുരുവായൂര്‍ പോയി എന്നത് ശരിയാണ്, പക്ഷേ എന്റെ വിവാഹമായിരുന്നില്ല. അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്. അല്ലെങ്കില്‍ തന്നെ വിവാഹം രഹസ്യമാക്കേണ്ട കാര്യമെന്താണ്? വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആരും ഇന്നേ വരെ വേറെ വിവാഹം കഴിച്ചിട്ടില്ലേ? അതോ അത് തെറ്റാണെന്നുണ്ടോ?
അങ്ങനെ എന്തെങ്കിലുമാണെങ്കില്‍ അല്ലേ രഹസ്യമാക്കേണ്ടതുള്ളൂ. എന്തായാലും ഗുരുവായൂര്‍ പോയത് തൊഴാന്‍ വേണ്ടി മാത്രമാണ്. കാഴ്ച്ചയില്‍ തോന്നിയ സംശയത്തിന്റെ പേരില്‍ തോന്നുന്നത് പറഞ്ഞു പരത്തരുത്. ഞങ്ങള്‍ക്കും ജീവിതമുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് കൊണ്ടും ഒരു കുഞ്ഞുള്ളത് കൊണ്ടും സമൂഹത്തില്‍ രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്. വിധവ വിവാഹമൊക്കെ എന്നോ പരസ്യമായി നടപ്പാക്കിയിരിക്കുന്നു ശ്രീ വി. ടി. ഭട്ടതിരിപ്പാടിന്റെ കാലത്ത്.

രഹസ്യമല്ല, ഇനി ഒരു വിവാഹം കഴിക്കുമെങ്കില്‍ പരസ്യമായി തന്നെ തലയുയര്‍ത്തിപ്പിടിച്ച് തുറന്ന് പറയും. കാല്‍ ചുവട്ടിലെ മണ്ണ് ചോര്‍ന്നു പോവാതെ സ്വന്തം കാലുകളെ തൂണാക്കി സ്വയം പര്യാപ്തത നേടുകയാണ് ഒരു പെണ്‍കുട്ടിക്ക് ആദ്യം വേണ്ടുന്നത് എന്നതിന് എന്റെ ജീവിതം സാക്ഷിയാണ്. അഡ്രസ്സ് അയച്ച് തരൂ അങ്ങനെ ഒരു ദിവസം ഉണ്ടെങ്കില്‍ ക്ഷണകത്ത് മറക്കാതെ അയച്ചേക്കാം', എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വിവാഹ മോചിതയെന്ന കാരണത്താല്‍ താരം അധിക്ഷേപിക്കപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും താരം ഇത്തരത്തിലുളള പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. മോശമായി സന്ദേശങ്ങള്‍ അയച്ച യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. ഇതിനെതിരെയുളള പ്രതികരണവുമായി ഡിമ്പല്‍റോസ് ഉള്‍പ്പെടെ പ്രമുഖരും ആരാധകരും  കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ഈ മാസം  3 ന് ഇത്തരത്തിലൊരു പ്രതികരണം നടന്നതിനു പിന്നാലെയാണ് വീണ്ടും താരത്തിനെതിരെ ആരോപണം.  

shalini nair gives reply about her second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക