Latest News

ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലികെട്ട്; മുന്‍ ബിഗ്ബോസ് താരം ശാലിനി നായര്‍ വീണ്ടും വിവാഹിതയായി; കുറിപ്പ് പങ്ക് വച്ച് താരം

Malayalilife
 ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലികെട്ട്; മുന്‍ ബിഗ്ബോസ് താരം ശാലിനി നായര്‍ വീണ്ടും വിവാഹിതയായി; കുറിപ്പ് പങ്ക് വച്ച് താരം

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലിനി നായര്‍. വിവാഹമോചിതയായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍. കൈക്കുഞ്ഞുമായി ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഇടത്ത് നിന്ന് ഇപ്പോള്‍ കേരളം അറിയപ്പെടുന്ന താരമാകാന്‍ കഴിഞ്ഞത് ശാലിനിയുടെ നേട്ടം തന്നെയാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ രണ്ടാം അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ശാലിനി. അതായത് രണ്ടാം വിവാഹം തന്നെ. സോഷ്യല്‍ മീഡിയയില്‍ വിവാഹചിത്രം പങ്കുവച്ചുകൊണ്ടാണ് നടി ഈ വിശേഷം ആരാധകരെ അറിയിച്ചത്.

'എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം.' 'വിറക്കുന്ന കൈകളോടെ നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്. സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യചിഹ്നമായവള്‍ക്ക്... അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന കുഞ്ഞിന്... താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്... മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്... ദിലീപേട്ടന്‍.'  'ഞാന്‍ വിവാഹിതയായിരിക്കുന്നു... സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് വിവാഹ വാര്‍ത്ത പങ്കിട്ട് ശാലിനി കുറിച്ചത്. നിരവധി പേരാണ് ശാലിനിക്കും ഭര്‍ത്താവ് ദിലീപിനും ആശംസകള്‍ അറിയിച്ച് എത്തിയത്. വളരെ ലളിതമായ രീതിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ശാലിനിയുടെ രണ്ടാം വിവാഹം.

യാതൊരു ആഡംബരങ്ങളുമില്ല. സിംപിള്‍ കേരള സാരി ചുറ്റി കഴുത്തില്‍ ചെറിയൊരു മാലയും അണിഞ്ഞ് മുല്ലപ്പൂവും ചൂടി നാടന്‍ സുന്ദരിയായാണ് ശാലിനി നവവധുവായി എത്തിയത്. വരനും ശാലിനിയെ പോലെ തന്നെ സിംപിള്‍ ലുക്കിലാണ് എത്തിയത്. പഠന കാലം കഴിഞ്ഞ ഉടനെയായിരുന്നു ശാലിനിയുടെ ആദ്യ വിവാഹം. പെട്ടെന്ന് തന്നെ കുട്ടിയുമായി. എന്നാല്‍ കുടുംബത്തിലെ മാനസികമായ പൊരുത്തക്കേടുകള്‍ കാരണം വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു.'

'അതിനുശേഷം ഒരു വര്‍ഷത്തോളം വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞത് കാരണം എല്ലാവരും ചോദിച്ചു പ്രണയമാണോയെന്ന്. എന്നാല്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ്. കുടുംബത്തിലുള്ളവരുടെ എല്ലാം കല്യാണം ചെറുപ്രായത്തില്‍ തന്നെ കഴിഞ്ഞിരുന്നു. അതേ രീതിയിലാണ് ശാലിനിയുടേതും നടത്തിയത്.'

'പഠനം കഴിഞ്ഞപ്പോള്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ എന്റെ മനസിലും വിവാഹം ഹണിമൂണ്‍ സിനിമ എന്നിങ്ങനെയുള്ള മോഹങ്ങള്‍ കടന്ന് വന്നു. അതാണല്ലോ പ്രായം. ഇപ്പോള്‍ കല്യാണം വേണ്ടെന്ന് പറയാനുള്ള പക്വത ഒന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. വിവാഹ മോചനം നേടി വീട്ടില്‍ വന്നപ്പോള്‍ വീട്ടുകാരെക്കാള്‍ പ്രശ്‌നം പാല് വാങ്ങാനും മറ്റും വരുന്ന അയല്‍ക്കാര്‍ക്ക് ആയിരുന്നു. അങ്ങനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി.'

'വിവാഹ മോചനം എപ്പോഴും പെണ്ണിന്റെ കുറ്റം കൊണ്ടാണ് എന്നാണല്ലോ പറയാറുള്ളത്. അവസാനം ജോലി അന്വേഷിച്ച് കൊച്ചിയില്‍ എത്തുകയായായിരുന്നു. ജീവിത മാര്‍ഗം എന്ന രീതിയില്‍ ആങ്കറിങ് തുടങ്ങി ബിഗ് ബോസ് വരെ എത്തി', എന്നാണ് ആദ്യ വിവാഹത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കല്‍ ശാലിനി പറഞ്ഞത്.

സീസണ്‍ ഫോറിലെ സ്ട്രോങ് കണ്‍ടസ്റ്റന്‍സില്‍ ഒരാളായ ശാലിനി രണ്ടാമത്തെ എവിക്ഷനിലൂടെയാണ് ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. പെട്ടൊന്നൊന്നും പുറത്ത് പോവേണ്ട ആളായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകര്‍ അന്ന് ഒരേ സ്വരത്തില്‍ പറഞ്ഞത്.
 

shalini nair married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക