Latest News

പുതിയ വിശേഷം വന്നതുകൊണ്ട് സാന്ത്വനത്തിന് ചെറിയ ബ്രേക്ക്; ഷഫ്‌നയും സജിനും ആഘോഷത്തില്‍; ഷഫ്‌നയുടെ വിശേഷം പങ്കുവച്ച പുതിയ കുറിപ്പ് വൈറൽ

Malayalilife
പുതിയ വിശേഷം വന്നതുകൊണ്ട് സാന്ത്വനത്തിന് ചെറിയ ബ്രേക്ക്; ഷഫ്‌നയും സജിനും ആഘോഷത്തില്‍; ഷഫ്‌നയുടെ വിശേഷം പങ്കുവച്ച പുതിയ കുറിപ്പ് വൈറൽ

ഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന സീരിയലാണ് ഇത്. സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സീരിയല്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സീരിയലില്‍ എത്തുന്നത്. സീരിയലില്‍ ചിപ്പിയുടെ ഭര്‍ത്താവായി എത്തുന്നത് നടന്‍ രാജീവ് പരമേശ്വരനാണ്. മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടന്‍ ഗിരിഷ് നമ്പ്യാര്‍, സജിന്‍ ടിപി, അച്ചു സുഗന്ധ് എന്നിവരാണ്. ഇനടി ഗോപിക അനിലാണ് സീരിയലില്‍ അഞ്ജലിയായി എത്തുന്നത്. സാന്ത്വം സീരിയലിനെ ഒരു കുടുംബമായി പ്രേക്ഷകര്ഡ ഏറ്റെടുത്തു കഴിഞ്ഞു.

സാന്ത്വനത്തിലെ താരങ്ങള്‍ക്കും സീരിയലിലെ അംഗങ്ങള്‍ കുടുംബത്തെ പോലെ തന്നെയാണ്. ഒരുമിച്ച പുറത്ത് പോകുന്നതിന്റെയൊക്കെ ചിത്രങ്ങള്‍ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. സജിന്റെ ഭാര്യയും നടിയുമായ ഷഫ്ന ലൊക്കേഷനിലെ സ്ഥിരം സാന്നിധ്യമാണ്. മാത്രമല്ല ഗോപികയും കീര്‍ത്തനയുമായി വലിയ അടുപ്പമാണ് ഷഫ്നയ്ക്ക് ഉളളത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ ഷഫ്ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടി ഷഫ്‌നയുടെ ഭര്‍ത്താവ് സജിനാണ് സാന്ത്വനം സീരിയലില്‍ ശിവദാസ് ആയി എത്തുന്നത്. ഭാര്യ സക്രീനില്‍ സജീവമാണെങ്കിലും പുതുമുഖമായിട്ടാണ് സജിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. സിനിമയില്‍ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്ന ഭര്‍ത്താവിന് പൂര്‍ണപിന്തുണയുമായി രംഗത്തുണ്ട്. സജിനൊപ്പം ഷൂട്ടിങ് സെറ്റുകളിലും ഷഫ്‌ന എത്താറുണ്ട്. സാന്ത്വനത്തിലെ താരങ്ങളുമായും ഷഫ്‌നയ്ക്ക് വലിയ അടുപ്പമാണ് ഉളളത്.മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ഷഫ്‌ന തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഷഫ്‌ന പങ്കിടുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും നിറയെ ആരാധകര്‍ ആണ് ഉള്ളത്. ഷഫ്‌നയുടെ ഫോട്ടോഷൂട്ടില്‍ ഭര്‍ത്താവും നടനും ആയ സജിനും ഭാഗം ആകാറുണ്ട്.


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയൊരു തുടക്കത്തെക്കുറിച്ച് ഷഫ്‌ന കുറിച്ചത്. ഇരുവരും  അച്ഛനും അമന്മയും ആകാന്‍ പോകുന്നുവെന്നാണ് ഇതിനെക്കുറിച്ച് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍  നേരത്തെ പറഞ്ഞ മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയാണെന്ന് ഷഫ്‌ന പറയുന്നു. ഓരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ മാസം ഞങ്ങള്‍ക്ക് യാത്രയോടുള പ്രണയം സഫലമാക്കാന്‍ കഴിഞ്ഞത്. കോവിഡും ഞങ്ങളുടെ തിരക്കുകളുമായിരുന്നു കാരണം. ഞങ്ങളുടെ ചെറിയ ട്രിപ്പുകളാണ് ഞങ്ങളെ സന്തോഷിപ്പിക്കുന്നത് എന്നാണ് ഷഫ്‌ന കുറിച്ചത്. സാന്ത്വനത്തിലെ മറ്റുതാരങ്ങളായ ഗോപികയും അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതോടെ സാന്ത്വനത്തിന് ബ്രേക്ക് നല്‍കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

shafna sajin malayalam serial couple family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക