Latest News

സ്ത്രീധനത്തിലെ വില്ലത്തിക്ക് പിറന്നാള്‍; പിറന്നാള്‍ ആഘോഷിച്ച് സീരിയല്‍ താരം സോനു സതീഷ്‌

Malayalilife
 സ്ത്രീധനത്തിലെ വില്ലത്തിക്ക് പിറന്നാള്‍; പിറന്നാള്‍ ആഘോഷിച്ച് സീരിയല്‍ താരം സോനു സതീഷ്‌

 

ഷ്യാനെറ്റില്‍ തകര്‍ത്തോടിയ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു. സ്ത്രീധനത്തിലെ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്. 2017  ഓഗസ്റ്റ് 31നു ഗുരുവായൂരില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആയിരുന്നു വരന്‍. ഇരുവരുടേയും വെഡ്ഡിങ്ങ് ടീസറും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹശേഷം ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോനു പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് അജയ് ഒപ്പമില്ലാതെയായിരുന്നു പിറന്നാള്‍ ആഘോഷം. എന്നാല്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെയും ഭര്‍ത്താവ് വീഡിയോകോള്‍ ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ സോനു പങ്കുവച്ചിട്ടുണ്ട്. താരത്തിന് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകര്‍.

സോനുവിന്‍െ രണ്ടാമത്തെ സീരിയല്‍ ഭാര്യയലായ അഭിനിച്ചു കൊണ്ടിരിക്കെ ആയിരുന്നു രണ്ടാം വിവാഹം. സോനു ബാംഗ്ലൂരില്‍ പഠിക്കുമ്പോള്‍ ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് അജയ്യുടെ അമ്മ വിവാഹാലോചനുയുമായി എത്തുകയും തുടര്‍ന്ന് വീട്ടുകാര്‍ തന്നെ വിവാഹം നിശ്ചയിക്കുകയുമായിരുന്നു. പാരമ്പര്യ ചടങ്ങുകളോടെ ആന്ധ്രാ പ്രദേശിലാണ് ഇരുവരുടെയും മോതിരമിടല്‍ നടന്നത്. തുടര്‍ന്ന് ആഗസ്റ്റില്‍ ഇരുവരും വിവാഹിതരായി.

 

Read more topics: # serial actress,# sonu satheesh,# birthday
serial actress sonu satheesh birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക