Latest News

മഴപെയ്യുമ്പോള്‍ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു; അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി; സ്വപ്‌നം സാക്ഷാത്കരിച്ച നടന്‍ സാഗര്‍ സൂര്യ പങ്ക് വച്ചത്

Malayalilife
മഴപെയ്യുമ്പോള്‍ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു; അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി; സ്വപ്‌നം സാക്ഷാത്കരിച്ച നടന്‍ സാഗര്‍ സൂര്യ പങ്ക് വച്ചത്

ട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സാഗര്‍ സൂര്യ. ഒടുവില്‍ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ മത്സരാര്‍ത്ഥിയായും എത്തി.അമ്മയുടെ ആഗ്രഹത്തിന് വേണ്ടി ബി?ഗ് ബോസില്‍ എത്തിയ സാഗറിന് പക്ഷേ പാതിവഴിയില്‍ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. അറുപതോളം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സാഗറില്‍ ബിബി ഹൗസിന്റെ പടിയിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാ?ഗര്‍. 

അടുത്തിടെയാണ് സാഗറിന്റെ അമ്മ മിനി മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ 11ന് ആയിരുന്നു മിനിയുടെ മരണം. ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാഗര്‍. തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസില്‍ സാഗര്‍ പറഞ്ഞിരുന്നു. ആ ആഗ്രഹം ആണ് ഇപ്പോള്‍ സാഗര്‍ നിറവേറ്റിയിരിക്കുന്നത്. 

അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്, പക്ഷെ മഴപെയ്യുമ്പോള്‍ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ. . ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന് കൂടെ നിന്നവര്‍ക്കു എല്ലാം .ഇന്ന് ജൂണ്‍ 11 അമ്മ പോയിട്ട് 3 വര്‍ഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചുകൊടുക്കാന്‍ പറ്റി. ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത് അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു', എന്നാണ് സാഗര്‍ വീഡിയോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സാഗറിനെ പ്രശംസിച്ച് കൊണ്ട് രം?ഗത്തെത്തിയത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sagar Surya (@sagarsurya__)

sagar surya post about help

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക