Latest News

കൊച്ചമ്മയ്‌ക്കൊപ്പം കുട്ടിമണി; കുഞ്ഞുവാവയെ കയ്യിലെടുത്ത് താലോലിച്ച് റിമി ടോമി 

Malayalilife
 കൊച്ചമ്മയ്‌ക്കൊപ്പം കുട്ടിമണി; കുഞ്ഞുവാവയെ കയ്യിലെടുത്ത് താലോലിച്ച് റിമി ടോമി 

ഗായികയായും നടിയായും അവതാരകയായുമൊക്കെ സ്‌ക്രീനില്‍ തിളങ്ങുന്ന ആളാണ് റിമിടോമി. കോമിഡ പരിപാടികള്‍ സംഗീത പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൊക്കെ വിധികര്‍ത്താവായും താരം എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുമായും താര എത്തി. തന്റെ പാചകപരീക്ഷണങ്ങളും യാത്രാ വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്. കരിയറിനെപോലെതന്നെ കുടുംബത്തിനും പ്രാധാന്യം നല്‍കുന്ന റിമി കുടുംബവിശേഷങ്ങള്‍ പങ്ക് വച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്. അനുജന്‍ റിങ്കുവിന്റെയും അനുജത്തി റിനുവിന്റെയും മക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും റിമി പങ്കിടാറുണ്ട്.

തന്റെ കുട്ടിപട്ടാളങ്ങള്‍ എന്നാണ് അവരെ റിമി വിശേഷിപ്പിക്കുന്നത്. യൂ ട്യൂബിലെ മിക്ക വീഡിയോകളിലും കുട്ടാപ്പി താരവുമാണ്. അടുത്തിടെയാണ് കുട്ടിപട്ടാളങ്ങളുടെ ഇടയിലേക്ക് പുതിയ അംഗം കൂടി എത്തിയത്. റിമിയുടെ അനുജത്തി റീനുവിന് ആണ് ഒരു കുഞ്ഞുകൂടി പിറന്നത്. സ്നേഹത്തോടെ കുട്ടിമണി എന്നാണ് റിമി അടക്കം ഉള്ളവര്‍ വാവയെ വിളിക്കുന്നതും.

കുട്ടിമണിയെ കയ്യിലെടുത്ത ചിത്രം ആദ്യമായിട്ടാണ് റിമി പങ്ക് വച്ചിരിക്കുന്നത്. റീനു പ്രസവിച്ചുവെന്നുള്ള വിശേഷം പങ്കുവെച്ചത് റിങ്കുവിന്റെ ഭാര്യയായ മുക്തയായിരുന്നു. കുട്ടാപ്പി ഇപ്പോള്‍ ഏട്ടനായെന്നായിരുന്നു മുക്ത പറഞ്ഞത്. റീനുവിന്റേയും കുടുംബത്തിന്റേയും ചിത്രത്തിനൊപ്പമായാണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്.


 

Read more topics: # rimitomy shares,# a photo with,# her sistersbaby
rimitomy shares a photo with her sisters baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക