40ന്റെ നിറവിലും സൗന്ദര്യ സങ്കല്‍പ്പത്തിന് പുതിയ നിറമേകി രശ്മി സോമന്‍; സാരിയലിെ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 40ന്റെ നിറവിലും സൗന്ദര്യ സങ്കല്‍പ്പത്തിന് പുതിയ നിറമേകി രശ്മി സോമന്‍; സാരിയലിെ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബന്‍. താരത്തിന്റെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രശ്മി സോമന്‍. തടിച്ച ശരീര പ്രകൃതിയാണ് താരത്തിന്റേത്. തന്റെ ശരീരത്തെക്കുറിച്ച് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചൊക്കെ രശ്മി വെളിപ്പെടുത്തി എത്തിയിട്ടുണ്ട്. തന്റെ 40ാം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളൊക്കെ രശ്മി പങ്കുവച്ചിരുന്നു. ഇപ്പോള്‍  40ന്റെ നിറവിലും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കുകയാണ് നടി രശ്മി ബോബന്‍.

ലോക്ക് ഡൗണ്‍ കാലത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒരു ചിത്രമായിരുന്നു സിനിമ സീരിയല്‍ താരം രശ്മി ബോബന്റേത്. മേക്കപ്പില്ലാത്ത നടിയുടെ വളരെ സിമ്പിളായ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ സീമ സുരേഷായിരുന്നു രശ്മി ബോബന്റെ ഈ മനോഹരമായ ആ ക്ലിക്കിന് പിന്നില്‍. ചിത്രം പുറത്തു വന്നതിന് പിന്നാലെ നടി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച വിഷയമാകുകയായിരുന്നു. പിന്നീട് കേരള പിറവി ദിനത്തിനോട് അനുബന്ധിച്ച് പുറത്തു വന്ന രശ്മിയുടെ ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മൂന്ന് ഗെറ്റപ്പിലുള ചിത്രങ്ങളായിരുന്നു പുറത്തു വന്നത്. ജിലേഷ് കെജിയാണ് രശ്മിയുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍.

കോവിഡും ലോക്ഡൗണും സൃഷ്ടിച്ച മടുപ്പു മാറാനാണ് ഇത്തരമൊരു ഫോട്ടോഷൂട് ചെയ്തതെന്ന് രശ്മി ബോബന്‍ ഒരു മാധ്യമത്തോട വ്യക്താക്കി.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എല്ലാവരെയും വളരെ പ്രതികൂലമായി ബാധിച്ചു.  ജോലിത്തിരക്കിലായിരുന്നവര്‍ പെട്ടെന്ന് വീടിനുള്ളില്‍ തളക്കപ്പെട്ടു.  വല്ലാതെ മടുപ്പു ബാധിച്ചു തുടങ്ങിയിരുന്നു അപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു ജിലേഷ് കെ.ജി. സമീപിച്ചത്. ഇപ്പോള്‍ ഈ ചിത്രങ്ങളാണ് വൈറലാകുന്നത്.

reshmi boban latest photoshoot pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES