Latest News

   എപ്പോഴാണോ അവര്‍ ചീസ് എന്ന് പറയുന്നത് അപ്പോള്‍ ചിരിക്കണമെന്ന് അറിയാം; കുട്ടിക്കാല ചിത്രം പങ്കുവച്ച് പേളി മാണി

Malayalilife
   എപ്പോഴാണോ അവര്‍ ചീസ് എന്ന് പറയുന്നത് അപ്പോള്‍ ചിരിക്കണമെന്ന് അറിയാം; കുട്ടിക്കാല ചിത്രം പങ്കുവച്ച് പേളി മാണി

ലോക്ഡൗണില്‍ തങ്ങളുടെ പഴയച്ചിത്രങ്ങള്‍ പങ്കുവച്ച് എത്തുകയായിരുന്നു ഒട്ടു മിക്ക താരങ്ങളും. തങ്ങളുടെ സ്‌കൂള്‍ കോളേജ് കാലഘട്ടത്തിലെ ചിത്രങ്ങള്‍ പങ്കുവച്ചും കുട്ടിക്കാലത്തെ ചിത്രങ്ങള്‍  പങ്കുവച്ചും താരങ്ങള്‍ എത്തിയിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള താരമാണ് പേളി മാണി. പേളിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വകീരിക്കാറ്. നടനും ഭര്‍ത്താവുമായ ശ്രീനിഷിന് ഒപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് പേളി എത്താറുണ്ട്. ഏറെ ആരാധകരുളള കപ്പിള്‍സാണ് ഇരുവരും. തന്റെ പഴയകാല ചിത്രങ്ങള്‍  പങ്കുവച്ച് പേളി എത്താറുണ്ട്. ഇപ്പോള്‍താരത്തിന്റെ അമ്മയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രം ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞി പെണ്ണായിരിക്കുമ്പോള്‍ തന്നെ എന്നാ ചിരിയാണ് ഇതെന്ന് ആരാധകരും കമന്റുകളിലൂടെ ചോദിക്കുന്നു.

ആരാധകര്‍ മാത്രമല്ല, സുഹൃത്തുക്കളും, താരങ്ങളും എല്ലാവരും പേളിയുടെ കുട്ടിക്കാല ചിത്രം ഏറ്റെടുത്തിട്ടുണ്ട്. പേളിയുടെ അമ്മയെ കാണാന്‍ ശ്രീവിദ്യയെ പോലെയുണ്ട് എന്നും ആരാധകര്‍ പറയുന്നുണ്ട്. 'പണ്ട് പണ്ട് വളരെ പണ്ട്.. ഞാന്‍ ശരിക്കും വളരെ കുഞ്ഞായിരുന്നപ്പോള്‍; പക്ഷെ ഒന്നറിയമായിരുന്നു എപ്പോഴാണോ അവര്‍ ചീസ് എന്ന് പറയുന്നത് അപ്പോള്‍ ചിരിക്കേണ്ടത് പ്രധാനമാണെന്ന്', എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് താരം ചിത്രം പങ്ക് വച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്. 


malayalam.samayam.com

pearle maaney shares her childhood picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക