Latest News

ബിഗ് ബോസ് പ്രണയം പൂവണിയുന്നു; ഡാഡിയുമായി ശ്രീനി സംസാരിച്ചു; നിശ്ചയം ഉടന്‍ കല്യാണം പിന്നാലെയെന്ന് പേളി

Malayalilife
ബിഗ് ബോസ് പ്രണയം പൂവണിയുന്നു; ഡാഡിയുമായി ശ്രീനി സംസാരിച്ചു; നിശ്ചയം ഉടന്‍ കല്യാണം പിന്നാലെയെന്ന് പേളി


മലയാളം ബിഗ് ബോസില്‍ ഏറെ ശ്രദ്ധനേടിയത് ശ്രീനിഷ് -പേളി പ്രണയമാണ്.  ഗെയിമിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്നായിരുന്നു ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ അത് ഗെയിം പ്ലാന്‍ അല്ല സത്യമായ പ്രണയമാണെന്ന് ഇരുവരും പറയുകയും ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ ആരാധകര്‍ക്കായി സെല്‍ഫി പങ്കുവയ്ക്കുകും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ നിശ്ചയം ഉടനുണ്ടാകുമെന്ന് പേളി തുറന്നുപറഞ്ഞിരിക്കുകയാണ്.

ഒരു സ്വകാര്യ ഓണ്‍ലൈലിന് നല്‍കിയ അഭിമുഖത്തിലാണ് പേളി ശ്രീനിയുമായുള്ള പ്രണയം ഉണ്ടായതെങ്ങനെന്നും മറ്റും പങ്കുവച്ചത്. ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ശ്രീനിയും താനും പരസ്പരം നോക്കുമായിരുന്നു എന്നാണ് പേളി പറയുന്നത്. പിന്നീട് ദീപന് കൊടുത്തിരുന്ന മുട്ട ശ്രീനിക്ക് കൊടുക്കാന്‍ ആരംഭിച്ചു. ഇത് അടുപ്പം കൂടാന്‍ കാരണമായി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കുമെന്നും ശ്രീനിയുടെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിഞ്ഞിരുന്നില്ല എന്നുമാണ് പേളി പറയുന്നത്.

ഗെയിമില്‍ നിന്നും പുറത്തുവന്നപ്പോള്‍ പലര്‍ക്കും മാറ്റമുണ്ടായെങ്കിലും ശ്രീനിക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും പേളി കൂട്ടിച്ചേര്‍ക്കുന്നു. ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാന്‍ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് തനിക്കും അറിയാമെന്നുമാണ് പേളി വെളിപ്പെടുത്തുന്നത്. 

ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. അതേസമയം തങ്ങളുടെ കല്യാണം ഉടന്‍ ഉണ്ടാകുമെന്നും പേളി പറയുന്നു. ഡാഡിയെ കൊണ്ട് ശ്രീനിയെ ഫോണില്‍ സംസാരിപ്പിച്ചു കഴിഞ്ഞു. മമ്മിയെയും കൊണ്ട് സംസാരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എല്ലാം ശരിയായാല്‍ ഉടന്‍ എന്‍ഗേജ്മെന്റ് നടത്തും. പിന്നാലെ ആരാധകരെ അധികം കാത്തിരിപ്പിക്കാതെ കല്യാണവും നടത്തുന്നുമെന്നും പേളി നാണത്തോടെ കൂട്ടിച്ചേര്‍ക്കുന്നു.

Read more topics: # Pearle,# srinish,# marriage
pearle talks about marriage and future

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക