പാണ്ഡ്യന്‍ സ്‌റ്റോര്‍സില്‍ മുല്ലയായി ഇനി എത്തുന്നത് ഗായത്രി യുവരാജ്; മുല്ലയായി ചിത്തു മതിയെന്ന് ആരാധകര്‍

Malayalilife
പാണ്ഡ്യന്‍ സ്‌റ്റോര്‍സില്‍ മുല്ലയായി ഇനി എത്തുന്നത് ഗായത്രി യുവരാജ്; മുല്ലയായി ചിത്തു മതിയെന്ന് ആരാധകര്‍

മിഴകത്ത് മാത്രമല്ല മലയാളിപ്രേക്ഷകരും ഏറ്റെടുത്ത സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്‌സ്. തമിഴില്‍ ഹിറ്റായ സീരിയല്‍ പിന്നീട് തെലുങ്കിലും ഇപ്പോള്‍ മലയാളത്തിലും എത്തി. തമിഴിലെ സീരിയലിലെ ഹിറ്റ് ജോഡകളായിരുന്നു മുല്ലൈയും കതിരനും. കതിര്‍മുല്ലൈ എന്നാണ് ഈ ജോഡികളെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴകത്തെ ഞെട്ടിച്ച് വിജെ ചിത്ര ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത എത്തി. ഷൂട്ടിങ് കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഹോട്ടലിലെത്തിയ താരത്തെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയിരങ്ങളാണ് താരത്തെ അവസാനമായി ഒരുനോക്കു കാണാനായി ഓടിയെത്തിയത്. സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും പൊട്ടിക്കരഞ്ഞുകൊണ്ടുളള വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറഞ്ഞത്.

ഇപ്പോള്‍ ചിത്രയില്ലാതെ സീരിയലിന്റെ ഷൂട്ടിങ് ആരംഭിച്ചതിന്റെ ചിത്രങ്ങളൊക്കെ പുറത്ത് വന്നിരുന്നു. കുമാരന്‍, സ്റ്റാലിന്‍, സുജിത, ശാന്തി വില്യംസ് എന്നിവരുള്‍പ്പെടെ ഷോയില്‍ നിന്നുള്ള എല്ലാ താരങ്ങളും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് സീരിയലിന്റെ ഷൂട്ടിംഗ്  പുനരാരംഭിച്ചത്. ചിത്രയുടെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയില്‍ മാലയിട്ട് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.

സീരിയലില്‍ ഇനി ചിത്രയില്ല എന്നത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. മുല്ലയായി ഇനി മറ്റാരും വരണ്ട എന്നും മുല്ല എന്ന കഥാ പാത്രത്തെ സീരിയലില്‍ നിന്നും തന്നെ മാറ്റാനും സീരിയലിലെ മുല്ലയ്ക്ക് മരണം സംഭവിച്ചതായി കഥ മുന്നോട്ടു പോകാനുമാണ് ആരാധകര്‍ പറയുന്നത്. മുല്ല ആയി ഇനി ചിത്ര എത്തില്ലെന്നും അതിനാല്‍ കതിരനായി എത്തുന്ന കുമരന്‍ തങ്കരാജും സീരിയല്‍ ഉപേക്ഷിണം എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ മുല്ലയായി എത്തുന്ന നായികമാരെക്കുറിച്ച് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ ഗായത്രി യുവരാജ് എന്ന താരമാണ് ഇനി മുല്ലയായി എത്തുകയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഗായത്രിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും ഇതേ ചൊല്ലി കമന്റുകള്‍ എത്തുന്നുണ്ട്. ഒരു ഭാഗം പേര്‍ ഗായത്രിയോട് സീരിയലിലേക്ക് വരാനായി പറയുമ്പോള്‍ ഒരു ഭാഗം ആളുകള്‍ അത് വേണ്ടെന്നും മുല്ലയായി വരരുത് എന്നുമാണ് പറയുന്നത്. തമിഴ് മിനിസ്‌ക്രീനില്‍ സജീവമായ താരമാണ് ഗായത്രി യുവരാജ്. തെന്‍ഡ്രല്‍ എന്ന തമിഴ് സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. പിന്നീട് പ്രിയസഖി അഴകി, മോഹിനി, കലത്തു വീട്, അരമനയ്കിളി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നടനും ഡാന്‍സറുമായ യുവരാജാണ് താരത്തിന്റെ ഭര്‍ത്താവ് ഏഴു വയസ്സായ ഒരു കുട്ടിയും താരത്തിനുണ്ട്. എന്നാല്‍ മുല്ലയായി ഗായത്രി എത്തുമോ എന്നും ഉറപ്പില്ല. ചിത്രയ്ക്കല്ലാതെ മുല്ലയായി അഭിനയിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ചിത്രയുടെ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ആത്മ ഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്. വി ജെ ചിത്രയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

pandiyan stores gayathri yuvaraj replaces mullai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES