2018ല്‍ ആരംഭിച്ച പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു നീലക്കുയില്‍. അടുത്ത നാളുകള്‍ വരെ ഏഷ്യാനെറ്റ് റേറ്റിങ്ങില്‍ മുന്‍പന്തിയിലായിരുന്നു നീലക്കുയിലിന്റെ സ്ഥാനം. ഇന്നലെയാണ് സീരിയല്‍ അവസാനിച്ചത്. പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ ശുഭപര്യവസായിയായിരുന്നു സീരിയല്‍.
ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥയാണ് നീലക്കുയില്‍ പറഞ്ഞത്. വന്‍ ട്വിസ്റ്റുകളായിരുന്നു സീരിയല്‍ ഒളിപ്പിച്ചു വച്ചിരുന്നത്. കസ്തൂരിയായിരുന്നു സീരിയലിലെ നായിക. കസ്തൂരിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സീരിയല്‍ മുന്നോട്ട് പോയിരുന്നത്. ബംഗാളി, ഹിന്ദി ഭാഷകളില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിലെല്ലാം കസ്തൂരിയാണ് നിറഞ്ഞു നിന്നത്. എന്നാല്‍ മലയാളത്തിലെ പ്രേക്ഷകര്‍ക്ക് കസ്തൂരിയെക്കാള്‍ ഇഷ്ടപെട്ടത് റാണിയെ ആയിരുന്നു. റാണിയും ആദിയും പിരിയരുതെന്നാണ് മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചത്. പ്രേക്ഷകരു
െഇഷ്ടമനുസരിച്ചാണ് ഒടുവില്‍ നീലക്കുയിലിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സീരിയല്‍ കഥ തന്നെ മാറ്റി എഴുതേണ്ടി വന്നത്. ബംഗാളി സീരിയലില്‍ റാണി ഒന്നിലേറെ ബന്ധത്തില്‍ പെടുന്നതും ഒടുവില്‍ മരിക്കുന്നതും റാണിയുടെ മകനും കസ്തൂരിയും ആദിയും ഒന്നിക്കുന്നതുമായിരുന്നു കഥ. ഏറെ വലിച്ചു നീട്ടലുകളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ബംഗാളിയിലെ നീലക്കുയില്‍. എന്നാല്‍ മലയാളത്തില്‍ കസ്തൂരിയെക്കാള്‍ സ്വീകാര്യത നന്‍മ നിറഞ്ഞ റാണിക്കാണ് ലഭിച്ചത്. അതിനാല്‍ റാണി മരിക്കുന്നത് മലയാളികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് കസ്തൂരിയെ റാണിക്കൊപ്പം തന്നെ നായികയാക്കി കഥ മുന്നോട്ട് പോയത്.
ഇന്നലെ ശുഭപര്യവസാനമാണ് സീരിയലിന് ലഭിച്ചത്. രണ്ടു വര്‍ഷം മാത്രമാണ് സീരിയല്‍ വലിച്ചുനീട്ടിയത് എന്നത് പ്രേക്ഷകനും ആശ്വാസമായി. പല പ്രശസ്തമായ സീരിയലുകളും ക്ലൈമാക്സ് തട്ടിക്കൂട്ടുമ്പോള്‍ മെച്ചപ്പെട്ട ശുഭകരമായ അവസാനമായിരുന്നു നീലക്കുയിലിന്റേത് എന്ന് എടുത്ത് പറയേണ്ടതാണ്. റേറ്റിങ്ങില്‍ താഴ്ന്നത് കൊണ്ടാണ് സീരിയല്‍ പെട്ടെന്ന് നിര്‍ത്താനുള്ള തീരുമാനമായത് എന്നാണ് സൂചന. അമ്മയറിയാതെ എന്ന പുതിയ സീരിയലാണ് നീലക്കുയിലിന് പകരമായി എത്തുന്നത്. അതേസമയം ഇപ്പോള്‍ നീലക്കുയിലിന്റെ ക്ലൈമാക്‌സിലെ ചില വിശേഷങ്ങളും ശ്രദ്ധനേടുകയാണ്. സീരിയലിന്റെ ആദ്യ എപിസോഡുകളില്‍ കറുത്തിരുന്ന കസ്തൂരി വെളുത്ത് സുന്ദരിയായതാണ് അതില്‍ പ്രധാനം. അതു പോലെ ക്ലൈമാക്‌സില്‍ ചീരുവും മാസിയും വിവാഹിതരായെന്ന സൂചനയും സംവിധായകന്‍ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. ചീരുവിന്റെ മംഗല്യസൂത്രവും സിന്ദൂരവുമാണ് അതില്‍ പ്രധാനം. കസ്തൂരിയായി സീരിയലില്‍ അഭിനയിച്ചിരുന്നത് മലപ്പുറംകാരി സ്‌നിഷ ചന്ദ്രനാണ്. പാവ്‌നി റെഡ്ഡിയാണ് ആദ്യ കാലത്ത് റാണിയെ അവതരിപ്പിച്ചതെങ്കിലും പിന്നെ ലത സംഗരാജു റാണിയായി എത്തി. നിതിനാണ് മാധ്യമപ്രവര്‍ത്തകനും നായകനായ ആദിത്യനായി എത്തിയത്.