Latest News

ബിഗ് ബോസ് മത്സരാർത്ഥി സായി നടി നമിതയോട് മീനാക്ഷിയെ കുറിച്ച് ചോദിച്ചു; ഇൻറർവ്യൂ വൈറലാക്കി ആരാധകർ

Malayalilife
ബിഗ് ബോസ് മത്സരാർത്ഥി സായി നടി നമിതയോട് മീനാക്ഷിയെ കുറിച്ച് ചോദിച്ചു; ഇൻറർവ്യൂ വൈറലാക്കി ആരാധകർ

ബിഗ്‌ബോസിനുളളിലും പുറത്തും വളരെധികം ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയാണ് സായ് വിഷ്ണു. ബിഗ്‌ബോസിനുളളില്‍ തുടക്കത്തില്‍ വലിയ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് സായുിടെ പെരുമാറ്റത്തെക്കുറച്ചും സംസാര രീതിയെക്കുിറിച്ചുമെല്ലാം നിരവധി വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ 29 വയസ്സായിട്ടും ജീവി തത്തിലും വീട്ടുകാര്‍ക്കും ഒന്നും ചെയ്ത് കൊടുക്കാതെ എങ്ങും എത്താതെ സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന ഒരാള്‍ എന്ന് മാത്രമാണ് സായ് യെ ക്കുറിച്ച് പൊതുവെയുളള ധാരണ. ഇപ്പോള്‍ നമിതാപ്രമോദിനെ അഭിമുഖം ചെയ്യുന്ന സായ്യുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

മലയാളത്തിന്റെ യുവ നടി നമിത പ്രമോദിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സായിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ആര്‍ജെ ആയി പരിശീലനം നേടുന്നതനിടയിലാണ് ബിഗ് ബോസിലേക്ക് സായിക്ക് ക്ഷണം കിട്ടുന്നതും സായ് പങ്കെടുക്കാന്‍ ആയി ചെന്നൈയിലേക്ക് പോകുന്നതും. ജീവിതത്തില്‍ എന്ത് ജോലിയും എടുക്കാന്‍ മടിയില്ലെന്ന് സ്വയം പറയുമ്പോള്‍ ബിഗ് ബോസിനകത്തും പുറത്തും സായിയുടെ ഉത്തരവാദിത്വങ്ങളെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ ആണ് വി ജെ ആയി പ്രവര്‍ത്തിച്ച സായിയുടെ വീഡിയോ വൈറല്‍ ആകുന്നത് എന്ന് ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ബിഗ് ബോസില്‍ കണ്ട സായിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തന്‍ ആയിട്ടാണ് സായിയെ വീഡിയോയില്‍ കാണുന്നത്. മുന്‍പ് ജിഞ്ചര്‍ മീഡിയയയ്ക്ക് വേണ്ടി സായ് അവതാരകന്‍ ആയി എത്തുന്ന വീഡിയോയില്‍ ആണ് നമിത അതിഥി ആയി എത്തുന്നത്. മീനാക്ഷിയോട് തിരക്കിയെന്ന് പറയാമോ എന്നുള്ള സായിയുടെ ചോദ്യത്തിന് ഉറപ്പായും താന്‍ പറയാല്ലോ എന്ന് നമിത മറുപടി നല്‍കുന്നുണ്ട്. എങ്ങിനെയാണ് മീനാക്ഷിയുമായുള്ള സുഹൃത്ബന്ധം എന്ന ചോദ്യത്തിന് എന്റെ സഹോദരിയെപോലെ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരാള്‍ ആണ് മീനാക്ഷിയെന്നു നമിത പറയുമ്പോള്‍ സായിയുടെ കണ്ണുകളിലെ ആകാംഷയെ കുറിച്ചാണ് വീഡിയോയില്‍ കമന്റുകള്‍ നിറയുന്നത്.

എനിക്ക് എന്നെ അറിയാവുന്ന പോലെ അവള്‍ക്ക് എന്നെ അറിയാം, എന്നാണ് മീനാക്ഷിയെക്കുറിച്ച് നമിത പറയുന്നത്. അത്രക്കും അഗാധമായി തന്നെ അവള്‍ക്ക് എന്നെ അറിയാം. മീനാക്ഷി ഇപ്പോഴെങ്ങാനും സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവളുടെ അച്ഛനോട് ചോദിക്കണം എന്ന മറുപടി ആണ് സായിക്ക് മീനാക്ഷി നല്‍കിയത്. മീനാക്ഷിക്ക് ശരിക്കും നമിതയുടെ അത്ര തന്നെ ഫാന്‍സുണ്ട് എന്ന് തോനുന്നു. ഞങ്ങളുടെ ജിമ്മിലൊക്കെ യൂണിറ്റുണ്ട് ഞാന്‍ ആണ് പ്രസിഡന്റ. പക്ഷെ മീനാക്ഷിയെക്കുറിച്ച് കൂടുതല്‍ ഒന്നും ഞങ്ങള്‍ക്ക് അറിയില്ലല്ലോ, മീനാക്ഷിയെ തിരക്കിയെന്നു പറയുമോ, അതേസമയം തന്നെ സിനിമയിലെ പ്രണയം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സായ് നമിതയോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എങ്ങിനെയാണ് സിനിമയില്‍ ലവ് അല്ലെങ്കില്‍ ക്രഷ് കൈകാര്യം ചെയ്യുന്നത് എന്ന സായിയുടെ ചോദ്യത്തിന് നമിതയുടെ മറുപടി അത് കഥാപാത്രത്തിന് വേണ്ടി ആല്ലേ, ആ പ്രണയം , ലൈഫിലേക്ക് അതൊന്നും എടുക്കാറില്ല എന്നാണ് നമിത മറുപടി നല്‍കുന്നത്.

namitha sai vishnu malayalam anchor actress movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക