Latest News

മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യത്യാസം കണ്ടോ; വെളിപ്പെടുത്തി നടി മൃദുല

Malayalilife
മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യത്യാസം കണ്ടോ; വെളിപ്പെടുത്തി നടി മൃദുല

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രണ്ടുപേരാണ് മൃദുല വിജയും വരൻ യുവകൃഷ്ണയും. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കില്‍ ഒരുമിച്ചെത്തിയിരുന്നു ഇരുവരും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്ങളുടെ വിവാഹം തീരുമാനിച്ചതിനെക്കുറിച്ചും, അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്. ദിനംപ്രതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. 

ഇപ്പോൾ ഇവർ തമ്മിലുള്ള പ്രായവ്യത്യാസമാണ് തരംഗം. മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു പ്രേക്ഷകർക്ക്. 6 വയസ്സിന്റെ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. ഇത് പ്രേക്ഷകരുടെ ഇടയിൽ വല്യ ചർച്ച ആയിരുന്നു. ആറു വയസിൻറെ വ്യത്യാസമൊന്നും കണ്ടാൽ പറയില്ലല്ലോ എന്നൊക്കെ പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണ്യേട്ടന്‍ സ്‌നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്നതെന്ന് മൃദുല മുന്‍പ് പറഞ്ഞിരുന്നു.ആറ് മാസത്തിനുള്ളിൽ കല്യാണം ഉണ്ടാകുമെന്നു നടി ഇൻസ്റാഗ്രാമിലും മറ്റും കല്യാണനിശ്ചയത്തിന്റെ അന്ന് മുതൽ പറഞ്ഞു തുടങ്ങിയതാണ്. കണ്ടു 10 ദിവസം കൊണ്ടാണ് വിവാഹം തീരുമാനമായതെന്നും ഇരുവരും പറഞ്ഞിരുന്നു. 

പൂക്കാലം വരവായി പരമ്പരയില്‍ അഭിനയിച്ച് വരികയാണ് മൃദുല ഇപ്പോള്‍. സംയുക്തയെന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രണയ ദിനത്തിന് മുന്നോടിയായി മൃദുലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു യുവ. വീട്ടിലേക്ക് എത്തിയതിന് ശേഷമായാണ് മൃദുലയോട് ഇതേക്കുറിച്ചു പറഞ്ഞതെന്നൊക്കെ നടി പറഞ്ഞിരുന്നു. യുവയും മൃദുലയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ ശേഷവും കലാരംഗത്ത് മൃദുലയ്ക്ക് പ്രവര്‍ത്തിക്കാമെന്നും, തനിക്ക് വിയോജിപ്പുകളില്ലെന്നും യുവകൃഷ്ണ പറഞ്ഞിരുന്നു.  
 

mridula vijay yuvakrishna serial wedding age

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക