Latest News

ചീക്കുട്ടിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി രഞ്ജിത്ത്; ഭര്‍ത്താവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിലങ്ക

Malayalilife
ചീക്കുട്ടിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി രഞ്ജിത്ത്;  ഭര്‍ത്താവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിലങ്ക

ഴവില്‍ മനോരമയിലെ ഏറെ ശ്രദ്ധേയമായ സീരിയലായിരുന്നു ആത്മസഖി. ആത്മസഖിയിലെ നന്ദിതയേയും സത്യനെയും ഏറ്റെടുത്തപോല പ്രേക്ഷകര്‍ നെഞ്ചേറ്റിയ മറ്റൊരു താരമാണ്  സീരിയലിലെ ചാരുലത എന്ന ചാരുവിന്റെ കഥാപാത്രം. ചാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ചിലങ്കയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇടതൂര്‍ന്ന മുടിയും നീണ്ട കണ്ണുകളുമായി നാടന്‍പെണ്‍കുട്ടിയായി ചാരു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഉളളില്‍ പതിഞ്ഞു. പിന്നീട് അഭിനയത്തില്‍ അധികം കാണാതിരുന്ന താരം വിവാഹിതയായി എന്ന വാര്‍ത്തയാണ് എത്തിയത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു രഞ്ജിത്തുമായുളള ചിലങ്കയുടെ വിവാഹം നടന്നത്.  പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ചിലങ്ക തന്റെ ഭര്‍ത്താവിനൊപ്പം യാത്രകളിലായിരുന്നു. പിന്നീട് പൂക്കാലം വരവായ് എന്ന സീരിയലിലും താരം എത്തിയിരുന്നു. ചിലങ്കയുടെ പിറന്നാള്‍ ദിനം, ആഘോഷമാക്കിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി വൈറല്‍ ആകുന്നത്. ഭര്‍ത്താവ് രഞ്ജിത്ത് ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ഒപ്പം പ്രിയതാരത്തിന് ആശംസകളും ആരാധകര്‍ പങ്ക് വയ്ക്കുന്നുണ്ട്.

പത്തനംതിട്ടയിലെ കോന്നിയ്ക്കടുത്ത് കുളത്തുമണ്ണാണ് ചിലങ്കയുടെ നാട്. വീട്ടില്‍ അഭിനയപാരമ്പര്യമുള്ള ആരുമില്ല.  ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയരംഗത്തേക്കു വന്നതെന്നും വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും ചിലങ്ക നേരത്തെ പറഞ്ഞിരുന്നു. വിനയന്‍സംവിധാനം ചെയ്ത 'ലിറ്റില്‍ സൂപ്പര്‍മാനി'ലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് മായാമോഹിനി എന്ന സീരിയലില്‍ അഭിനയിച്ചു. പിന്നീടാണ് ആത്മസഖി എത്തിയത്. സീരിയലിനൊപ്പം'തകര്‍പ്പന്‍ കോമഡി'  ള്‍പ്പടെയുള്ള ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു താരം. ഡിഗ്രിയും സിഎയും കഴിഞ്ഞ് ജോലി ചെയ്യുകയാണ് താരം.

miniscreen actress chilanka celebrates her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക