സാമൂഹിക അകലം പാലിച്ചും ആഘോഷങ്ങളില്ലാതെയുമാണ് ഇത്തവണത്തെ ഓണം കടന്നു പോകുന്നത്. സീരിയല്‍ സിനിമാമേഖകളിലെ ഓണാഘോഷങ്ങള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. നിരവധി ഓണപ്പരിപാടികളാണ് ഓണദിവസങ്ങല്‍ സ്‌ക്രീനില്‍ എത്തുന്നത്. എന്നാല്‍ ദുരിതനാളുകളിലും പ്രേക്ഷകര്‍ക്കായി ഓണപ്പരിപാടികളുമായി എത്തുകയാണ് മിനിസ്‌ക്രീന്‍ താരങ്ങള്‍. ഒന്നിനൊന്ന് മികച്ച 7 സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നത്.
അതിനാല്‍ തന്നെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റിലെ വെല്ലാന്‍ ഇതുവരെയും മറ്റൊരു ചാനലിനും സാധിച്ചിട്ടില്ല. പ്രേമിന്റെയും പൗര്‍ണമിയുടെയും കഥ പറയുന്ന പൗര്‍ണമി തിങ്കള്‍, അച്ഛന്‍ മകള്‍ ബന്ധം പറയുന്ന വാനമ്പാടി, അമ്മയെ തിരക്കിയെത്തുന്ന അലീനയുടെ കഥ പറയുന്ന അമ്മയറിയാതെ, കാവ്യയുടെയും ജീവയുടെയും കഥയുമായി കസ്തൂരിമാന്‍. ഊമയായ കല്യാണിയുടെ ജീവിതം പറയുന്ന മൗനരാഗം, ഒരു വീട്ടമ്മയുടെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും കഥയുമായി കുടുംബവിളക്ക്, സീതയുടെയും കല്യാണിന്റെ സംഭവബഹുല ജീവിതവുമായി സീതാകല്യാണം എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളാണ് ഏഷ്യാനെറ്റ് സീരിയലുകളുടെ കരുത്ത്.
ഈ സീരിയലുകളിലൂടെ ഇതിലെ നായികാനായകന്‍മാരും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇവരെല്ലാം ഒന്നിച്ച് ഈ ഓണത്തിന് മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോള്‍ താരങ്ങളൊന്നിച്ചുളള ഓണാഘോഷച്ചിത്രത്തിന്റെ കൂടുതല്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. സീരിയിലിലെ താരങ്ങളൊക്കെ ഓണാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ്. സീരിയലിലെ നായികാ നായകന്‍മാരാണ് പ്രധാനമായി തിരുവനന്തപുരത്ത് നടത്ത ഷൂട്ടിങ്ങില്‍ പങ്കെടുത്തത്.
ഓണം സ്‌പെഷ്യല്‍ എപിസോഡായിട്ടായിരുന്നു 1 മണിക്കൂര്‍ നീളമുളള പരിപാടിയുടെ ഷൂട്ട് നടന്നത്. കസ്തൂരിമാനിലെ നായകനും നായികയുമായ ശ്രീറാം രാമചന്ദ്രന്‍, റബേക്ക, സീതാകല്യാണത്തിലെ അനൂപ് കൃഷ്ണ്‍, ധന്യ മേരി വര്‍ഗീസ്, മൗനരാഗത്തിലെ നലീഫ്, ഐശ്വര്യ, പൗര്‍ണമിതിങ്കളിലെ വിഷ്ണു, ഗൗരി, അമ്മയറിയാതെയിലെ ശ്രീതു, കുടുംബവിളക്കിലെ കൃഷ്ണകുമാര്‍ മേനോന്‍, മീര വാസുദേവ തുടങ്ങിയവും വാനമ്പാടിയിലെ സുചിത്രയും സുചിത്രയുടെ അച്ഛനായി അഭിനയിക്കുന്ന മോഹനുമാണ് പരിപാടിയില്‍ പങ്കെടുത്തത്. സീരിയലുകളിലെ താരങ്ങള്‍ തമ്മില സൗഹ,ൃദങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.