ഏറെ നാളായുളള ആഗ്രഹം സഫലമായി; വീട്ടിലേക്ക് പുതിയ അതിഥി എത്തി; സന്തോഷം പങ്കുവച്ച് മേഘ്‌ന വിന്‍സെന്റ്

Malayalilife
ഏറെ നാളായുളള ആഗ്രഹം സഫലമായി; വീട്ടിലേക്ക് പുതിയ അതിഥി എത്തി; സന്തോഷം പങ്കുവച്ച് മേഘ്‌ന വിന്‍സെന്റ്

ലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. അത്തരത്തില്‍ നിരവധി നായികമാരാണ് മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. നടിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. എങ്കിലും ഡിവോഴ്സിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു മേഘ്ന.

പുതിയ യൂടൂബ് ചാനല്‍ ആരംഭിച്ചുകൊണ്ടായിരുന്നു മേഘ്ന പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. മേഘ്നാസ് സ്റ്റ്യൂഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിന് ആരംഭിച്ച് കുറച്ച് നാളുകള്‍ക്കുളളില്‍ തന്നെ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിച്ചു. യൂടൂബ് ചാനലില്‍ നടിയുടെതായി വന്ന മിക്ക വീഡിയോകളും  വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തില്‍ മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയായ മേഘ്ന, നിരവധി സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്. കേരളത്തില്‍ നിന്നും ഇപ്പോള്‍ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന സ്ഥിര താമസമാക്കിയിരിക്കുന്നത്. 

ഇപ്പോള്‍ തന്റെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കയാണ് മേഘ്‌ന. കുടുംബത്തില്‍ പുതിയ അതിഥി എത്തിയതിന്റെ സന്തോഷമാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. 'ഹാപ്പി' എന്ന് പേരിട്ടിരിക്കുന്ന ഒരു നായ കുട്ടിയെ ആണ് മേഘ്‌ന സ്വന്തം ആക്കിയത്. തന്റെ കുറെ നാളുകളായുള്ള ആഗ്രഹം ആയിരുന്നു ഇതെന്നും വഴി മേഘ്‌ന പറയുന്നു.'ഒരുപാട് നാളായുള്ള ആഗ്രഹം ആയിരുന്ന ഇത് പോലൊരു കുട്ടി വാവേനെ വേണമെന്ന്. ആ ആഗ്രഹം സാധിച്ചു. പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ അങ്ങ് തീരുമാനിക്കുകയായിരുന്നു. അവള്‍ വന്നതില്‍ പിന്നെ വീടിന്റെ അന്തരീക്ഷം അപ്പാടെ മാറി.ഞങ്ങള്‍ എണീക്കുന്ന സമയം മാറി. കെടന്നുറങ്ങുന്ന സമയം മാറി. പക്ഷെ എന്താണ് എങ്കിലും, ഇവള്‍ കൂടെ ഉള്ളപ്പോ ഞങ്ങളെ എപ്പോഴും ഹാപ്പി ആയി തന്നെ വച്ചേക്കും. അതുകൊണ്ടാണ് അവള്‍ക്ക് ഞാന്‍ ഹാപ്പി എന്ന പേര് വച്ചതും. ഇവള്‍ വന്നതിനു ശേഷം എല്ലാവരും ഹാപ്പി ആണ് എന്നും, പക്ഷെ പറഞ്ഞാല്‍ കേള്‍ക്കില്ലെന്നും മേഘ്‌ന പറയുന്നു. എന്തായാലും ഇനിയുളള വീഡിയോളില്‍ മേഘ്‌നയ്‌ക്കൊപ്പം ഹാപ്പിയും കാണുമെന്ന സന്തോഷമാണ് 

Read more topics: # meghna vincent,# new member in,# their family
meghna vincent new member in their family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES