Latest News

ജനപ്രിയ നായിക മീര വാസുദേവന്‍ സീ കേരളം കുടംബത്തിലേയ്ക്ക്; മധുര നൊമ്പര കാറ്റ് സംപ്രേഷണം തുടങ്ങുന്നു

Malayalilife
 ജനപ്രിയ നായിക മീര വാസുദേവന്‍ സീ കേരളം കുടംബത്തിലേയ്ക്ക്; മധുര നൊമ്പര കാറ്റ് സംപ്രേഷണം തുടങ്ങുന്നു

മലയാള ടെലിവിഷന്‍ രംഗത്തെ ജനപ്രിയ നായികയായ മീര വാസുദേവന്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് സീ കേരളം കുടുംബത്തിലേയ്ക്ക് എത്തുന്നു. ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ഹൃദയഹാരികളായ നിരവധി വേഷങ്ങളിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷക മനം കീഴടക്കിയ പ്രിയ നടി എത്തുന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മധുര നൊമ്പര കാറ്റ്' എന്ന പുതിയ പരമ്പരയിലൂടെയാണ്.

17 മുതല്‍ എല്ലാ ദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്ന മധുര നൊമ്പര കാറ്റ് എന്ന പരമ്പരയില്‍ സുജാത എന്ന കഥാപാത്രമായി എത്തുന്ന മീര വാസുദേവന് ഏറെ അഭിനയ സാധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്. തന്റെ കുടുംബത്തിന്റെ സന്തോഷമുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന അര്‍പ്പണബോധമുള്ള അമ്മയാണ് സുജാത. ആ അമ്മയുടെ ജീവിതം സ്നേഹവും പ്രാര്‍ത്ഥനയും നിറഞ്ഞതാണ്. തന്റെ പ്രിയപ്പെട്ട  മകനായ ജീവനു വേണ്ടി എല്ലാം തികഞ്ഞ ഒരു ഭാര്യയെ തേടിയുള്ള ആത്മാര്‍ത്ഥമായ അന്വേഷണവുമാണ് ആ ജീവിത യാത്ര.

മരുമകളായി വരുന്ന പെണ്‍കുട്ടിയെ മകളായി കരുതാന്‍ ഇഷ്ടപ്പെടുന്നയാളാണ് സുജാത. ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളില്‍ നിന്ന് മരുമകളെ അകറ്റി സംരക്ഷിക്കുക എന്നതാണ് സുജാതയുടെ ലക്ഷ്യം. നല്ല ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, സുജാത തന്റെ മകന്‍ ജീവന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കുന്നില്ല. മധുര നൊമ്പര കാറ്റിന്റെ കഥ വികസിക്കുമ്പോള്‍ ജീവന്റെ ദുഷ്ട വ്യക്തിത്വത്തെക്കുറിച്ച് ബോധവതിയാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. വളരെയേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അടങ്ങിയതാണ് പരമ്പരയുടെ കഥാതന്തു. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാത്രി 8 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യുന്ന മധുര നൊമ്പര കാറ്റ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കഥയാണ് പറയുന്നത്. 

meera vasudevan zee keralam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES