Latest News

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല; ചര്‍ച്ചയായി മഞ്ജു സുനിച്ചന്റെ കുറിപ്പ്

Malayalilife
 തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല; ചര്‍ച്ചയായി മഞ്ജു സുനിച്ചന്റെ കുറിപ്പ്

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു സുനിച്ചന്‍. ബിഗ്‌സ്‌ക്രീനിലും കഴിവ് തെളിയിച്ച താരം ബിഗ്‌ബോസിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിതയായത്.  മഞ്ജു സുനിച്ചന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് ധ്യാന യോഗത്തിന് ശേഷം നോട്ട് പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ അച്ചനെ കുറിച്ച് പറഞ്ഞാണ് മഞ്ജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ധ്യാന യോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ (നോട്ട്) ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നുവിട്ട 50 പൈസയാണ്.. ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു..

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..

തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍.. ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞുകുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടന്‍ മുത്താണ്

Read more topics: # manju sunichan,# facebook post
manju sunichan facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES