Latest News

തട്ടീമുട്ടീമില്‍ ഓണാഘോഷം; മീനാക്ഷിയെ മിസ് ചെയ്യുന്നെന്ന് മഞ്ജുപിളള

Malayalilife
തട്ടീമുട്ടീമില്‍ ഓണാഘോഷം; മീനാക്ഷിയെ മിസ് ചെയ്യുന്നെന്ന് മഞ്ജുപിളള

മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് മനോരമ ചാനലിലെ  തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. ഈ സീരിയലിലൂടെ സഹോദരങ്ങളായ കണ്ണനും മീനാക്ഷിയും പ്രശസ്തരായി. തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കുന്നതിനിടെ തന്നെ പഠനത്തിനും സമയം കണ്ടെത്തിയ മീനാക്ഷി നഴ്സാണ്. 

സീരിയലിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സഹോദരങ്ങളാണ് കണ്ണനും മീനാക്ഷിയുമായി എത്തുന്ന സിദ്ധാര്‍ത്ഥും ഭാഗ്യ ലക്ഷ്മിയും. അച്ഛനും അമ്മയ്ക്കും ഒപ്പം  റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ സീരിയലിലേക്ക് എത്തുകയായിരുന്നു. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ഥ് പ്രഭു എന്നിവരാണ് തട്ടീംമുട്ടീം കുടുംബത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവര്‍ക്ക് പിന്നാലെ കുടുംബത്തലേയ്ക്ക് ഓരോ അംഗങ്ങള്‍ വീതം വന്നെത്തുകയായിരുന്നു.ഇപ്പോള്‍ മൂന്ന് കുഞ്ഞിക്കുട്ടികള്‍ കൂടി വന്നെത്തിയതോടെ കഥാഗതികള്‍ മാറിയിരിക്കയാണ്. മൂന്നുകുഞ്ഞുളാണ് മീനാക്ഷിക്ക് ജനിക്കുന്നത്. 

രസകരമായ നിമിഷങ്ങള്‍ ആണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നതും. കുട്ടപ്പായി , കുഞ്ഞിമണി, മുത്തുമണി എന്നിങ്ങനെയാണ് മൂന്ന് കണ്മണികള്‍ക്ക് പേര് ഇട്ടിരിക്കുന്നത്.സീരിയലിലെ കേന്ദ്ര കഥാപാത്രമായ മീനാക്ഷിയായി എത്തുന്നത് ഭാഗ്യലക്ഷ്മിയാണ്. നഴ്സായ താരം ഇപ്പോള്‍ തന്റെ ജോലി ആവശ്യത്തിനായി കാനഡയിലാണ്. കാനഡയില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവച്ച് മീനാക്ഷി എത്തിയിരുന്നു. സീരിയലില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും ഇപ്പോള്‍ജോലി ആവശ്യത്തിനായി താത്കാലികമായി ഇടവേള എടുത്തിരിക്കയാണെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി എത്തിയിരുന്നു. പലപ്പോഴും തട്ടീംമുട്ടീമിലെ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജുപിളള എത്താറുണ്ട്.

 ഇത്തവണ സീരിയിലിലെ ഓണാഘോഷ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉപ്പും മുളകിലെ ഫുള്‍ടീം ആഘോഷത്തിലുണ്ട്. അത്തപ്പൂവിന്റെ ഓണവേഷത്തിലെയും ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. കണ്ണനോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷിയെ മിസ് ചെയ്യുന്നുവെന്ന് മഞ്ജു കുറിച്ചിട്ടുണ്ട്. എന്നാല്‍ പരമ്പരയില്‍ ആദിയായി എത്തുന്ന സാഗര്‍ സൂര്യയും ഓണാഘോഷത്തില്‍ ഇല്ല. മീനാക്ഷിയെ മിസ് ചെയ്യുന്നുവെന്ന മഞ്ജുവിന്റെ പോസ്റ്റിന് താഴെ ഞാന്‍ എന്ന് കുറിച്ച് വിഷമിക്കുന്ന ഒരു സ്മൈലി ആദി പങ്കുവച്ചിരുന്നു. അതിനു മറുപടിയായി നിന്നെയും ടാ.. പക്ഷേ നീ അടുത്തല്ലേ അവളോ എന്നാണ് വിഷമത്തോടെ മഞ്ജു കുറിച്ചത്. നിരവധി പേരാണ്  മീനാക്ഷി എപ്പോള്‍ വരുമെന്ന് കമന്റുകളിലൂടെ ചോദിച്ച് എത്തിയിരിക്കുന്നത്. ഉടനെ വരുമെന്നും നന്നായി മിസ് ചെയ്യുന്നുണ്ടെന്നും മഞ്ജു മറുപടി നല്‍കുന്നുണ്ട്.

manju pillai celebrates onam in thatteem mutteem

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക