Latest News

നെഞ്ചത്ത് ടാറ്റൂ ചെയ്ത ചിത്രവുമായി മഞ്ജു; മുഴുവൻ കാണിച്ചുകൂടെ എന്ന് ചോദിച്ച് ആരാധകർ; ഇതൊക്കെ കൂൾ ആയിട്ട് നേരിടണം എന്ന് മഞ്ജുവിന്റെ മറുപടി; നടി മഞ്ജു പത്രോസിന്റെ പുതിയ വിശേഷം

Malayalilife
നെഞ്ചത്ത് ടാറ്റൂ ചെയ്ത ചിത്രവുമായി മഞ്ജു; മുഴുവൻ കാണിച്ചുകൂടെ എന്ന് ചോദിച്ച് ആരാധകർ; ഇതൊക്കെ കൂൾ ആയിട്ട് നേരിടണം എന്ന് മഞ്ജുവിന്റെ മറുപടി; നടി മഞ്ജു പത്രോസിന്റെ പുതിയ വിശേഷം

ബിഗ് ബോസ് സീസണ്‍2വിലൂടെ ശ്രദ്ധനേടിയ മഞ്ജു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ താരത്തിന്റെ യൂട്യൂബ് ചാലിലൂടെ പങ്കുവെച്ചിരുന്നു. നെഞ്ചില്‍ ടാറ്റു അടിച്ചതിന്‌റെ വീഡിയോ അടുത്തിടെയാണ് മഞ്ജു പത്രോസ് പുറത്തുവിട്ടത്. കൂടുതല്‍ പേരും ടാറ്റൂ നന്നായെന്ന് പറഞ്ഞപ്പോള്‍ കുറച്ചുപേര്‍ മഞ്ജുവിനെതിരെ കളിയാക്കലുമായും എത്തി. 

സുഹൃത്ത്‌ കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സദാചാര ആങ്ങളമാര്‍. ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ‌നൂറ് പേര് വന്ന് ചീത്ത വിളിക്കുമ്പോ ഇരുനൂറ് പേര് എന്നോട് പേഴ്‌സണലായിട്ട് വന്ന് പറയുന്നുണ്ട് ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്. അതുമതി എനിക്ക്. ഇരൂനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാല്‍ മതി. നമുക്കത് പോസിറ്റീവ് എനര്‍ജിയാണ് എന്നാണ് മഞ്ജു ഇതിനൊക്കെ പ്രധിക്കരിക്കുന്നത്. ഞാന്‍ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യല്‍ മീഡിയയ്ക്ക് എന്താണ് എന്ന് മഞ്ജു ചോദിക്കുന്നു. എന്നെകുറിച്ച് എപ്പോഴാ ആള്‍ക്കാര് സംസാരിക്കാത്തെ. ഇപ്പോ ഇതിനകത്തും വിവാദമുണ്ടാവും. ഞാന്‍ അപ്പോ അതിനെ അങ്ങനെയെ കാണുന്നൂളളൂ എന്നും നടി കൂൾ ആയിട്ടു പറഞ്ഞു. 

മഞ്ജുവിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ്‌ ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകള്‍ വരുന്നുണ്ട്. 10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ., എന്നാല്‍ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ' എന്നൊക്കെ പോകുന്നു കമെന്റുകള്‍. 

manju pathrose serial malayalam movie actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക