Latest News

കറുത്തമുത്തിലെ ബാലചന്ദ്രികയായി എത്തിയ താരം; 21ാം പിറന്നാള്‍ ആഘോഷിച്ച് സീരിയല്‍ താരം റിനി രാജ്

Malayalilife
കറുത്തമുത്തിലെ ബാലചന്ദ്രികയായി എത്തിയ താരം; 21ാം പിറന്നാള്‍ ആഘോഷിച്ച് സീരിയല്‍ താരം റിനി രാജ്

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലാണ് കറുത്തമുത്ത്. സീരിയലിന്റെ മൂന്നും നാലും ഭാഗങ്ങളില്‍ നായികയായി എത്തിയത് നടി റിനി രാജ് ആണ്. കളക്ടര്‍ ബാലചന്ദ്രികയായി തകര്‍ത്ത അഭിനയമാണ് നടി കാഴ്ചവയ്ച്ചത്്. ഇരുപതുകാരി വയസ്സുകാരിയായ റിനി പക്വതയുള്ള കഥാപാത്രങ്ങളെയാണ് ഇത്രകാലവും നമുക്ക് മുന്‍പിലേക്ക് എത്തിച്ചത്.താമര തുമ്പി എന്ന സീരിയലിലെ അഭിരാമിയെയാണ് ബാലക്ക് ശേഷം റിനി അവതരിപ്പിച്ചത്.

ഇപ്പോള്‍ കസ്തൂരിമാന്‍ എന്ന സീരിയലില്‍  ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് റിനി. ബാലചന്ദ്രിക എന്ന പാവം കഥാപാത്രത്തില്‍ നിന്നും ബോള്‍ഡ് ലുക്കിലാണ് താരം എത്തിയത്. ബോള്‍ഡും സെറ്റൈലുമായ കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ സീരിയലിലേക്ക് എത്തിയ താരം എന്നാല്‍ കൂടുതലും തന്നെക്കാള്‍ പ്രായവും പക്വതയുമുളള കഥാപാത്രങ്ങളെയാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. അഭിനയിച്ച സീരിയലുകളില്‍ എല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇന്് താരത്തിന്റെ ഇരുപത്തിയൊന്നാം പിറന്നാളാണ്. കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ഗംഭീരമായിട്ടാണ് ആഘോം. ഓറഞ്ച് തീമിലാണ് വസ്ത്രങ്ങളും കേക്കും എല്ലാം. ഓറഞ്ച് നിറത്തിലെ ബലൂണുകള്‍ കൊണ്ട് അലങ്കാരങ്ങളും ഉണ്ട്. രണ്ടു കേക്കുകളും മുധുരവും എല്ലാം ഒരുക്കിയിട്ടുണ്ട്. താരത്തിന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.


 

Read more topics: # kruthamuth,# serial actress,# riniraj birthday
kruthamuth serial actress riniraj birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക