പിറന്നാള്‍ ദിനത്തില്‍ ലെച്ചുവിന് കിട്ടിയ കിടിലന്‍ സമ്മാനം കണ്ടോ; തനിക്ക് ഇതുവരെയും കിട്ടാത്ത സമ്മാനം പ്രേക്ഷകരുമായി പങ്കുവെച്ച് താരം...!

Malayalilife
topbanner
പിറന്നാള്‍ ദിനത്തില്‍ ലെച്ചുവിന് കിട്ടിയ കിടിലന്‍ സമ്മാനം കണ്ടോ; തനിക്ക് ഇതുവരെയും കിട്ടാത്ത സമ്മാനം  പ്രേക്ഷകരുമായി പങ്കുവെച്ച് താരം...!

ളരെ പെട്ടെന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പര ഹിറ്റായത്. പരമ്പര മാത്രമല്ല അതിലെ കാഥാപാത്രങ്ങളും പരമ്പരയ്‌ക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. നീലുവിന്റെയും ബാലുവിന്റെയും രണ്ടാമെത്ത മകളായിയെത്തിയ സുന്ദരിക്കുട്ടിയാണ് പ്രേക്ഷരുടെ ലെച്ചുവായ ജൂഹി റുസ്തകി. യുവാക്കളുടെ വന്‍ പിന്തുണ ലഭിക്കുന്ന താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനം ആഘോഷിച്ച ജുഹിയ്ക്ക് ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ അപൂര്‍വ്വ സമ്മാനത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി.

ഉപ്പും മുളകിലെ നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിഷയുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജൂഹിയുടെ പിറന്നാള്‍ എത്തിയത്. ജൂലൈ പത്തിന് ജന്മദിനം ആഘോഷിച്ച ജൂഹിക്ക് ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. തന്റെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തനിക്ക് കിട്ടിയ സമ്മാനം പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു താരം. ഒരു കുഞ്ഞ് പഗിനെയാണ് ആരോ ജൂഹിയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുന്നത്. ബേബി മാര്‍ലി എന്ന് പേരിട്ടിരിക്കുന്ന പഗ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണെന്ന് പറഞ്ഞാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. 

ജനപ്രിയ പരമ്പരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

 

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES