ഇനിയാരും ചതിയില്‍പ്പെടരുത്; മുന്നറിയിപ്പുമായി പൗര്‍ണമിത്തിങ്കള്‍ താരം ഗൗരീകൃഷ്ണ

Malayalilife
 ഇനിയാരും ചതിയില്‍പ്പെടരുത്; മുന്നറിയിപ്പുമായി പൗര്‍ണമിത്തിങ്കള്‍ താരം ഗൗരീകൃഷ്ണ

പ്രേക്ഷകരുടെ പ്രിയ സീരിയല്‍ ആണ്  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര. പൗര്‍ണ്ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ ആരാധകരുള്ള പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ജീവിതവും പ്രേക്ഷകര്‍ ഒരുപോലെ ശ്രദ്ധിക്കാറുണ്ട്. സീരിയലില്‍ പൗര്‍ണമിയെ അവതരിപ്പിക്കുന്നത് നടി ഗൗരി കൃഷ്ണനാണ്
പ്രേക്ഷകരുടെ പൗര്‍ണമിയാണ് ഇപ്പോള്‍ നടി ഗൗരി കൃഷ്ണ. വിഷ്ണു നായരാണ് താരത്തിന്റെ നായകനായി സീരിലിലെത്തുന്നത്.. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്.

അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്ക് പൗര്‍ണമി മാറിയത് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ലോക്ഡൗണിനെതുടര്‍ന്ന് രണ്ടുമാസത്തോളമായി സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങളോടെ ഷൂട്ടിങ്ങുകള്‍ പുനരാരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ ഗൗരി തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. താരം പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലായി മാറുന്നത.  അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാനിടയളള ചതിയെക്കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലരും വാഗ്ദാധാനങ്ങള്‍ നല്‍കി ചതിക്കുമെന്നും അത്തരം ചതിയില്‍ വീഴരുതെന്നും പറഞ്ഞ ഗൗരി അത്തരത്തില്‍ ഒരു സംഭവം ഉണ്ടായെന്നും താന്‍ കയ്യൊടെ പിടികൂടിയെന്നും പറയുന്നു. തന്റെ ഫാന്‍സ് ഗ്രൂപ്പിലെ പെണ്‍കുട്ടികളോടാണ് താരത്തിന്റെ വാക്കുകള്‍.

Read more topics: # gowri krishnan,# live,# pournamikal
gowri krishnan live

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES