മയില്‍പ്പീലി നിറത്തിലെ സാരിയില്‍ സുന്ദരിയായി ജോമോള്‍ വീണ്ടും..! താരം ലൈവില്‍ എത്തിയപ്പോള്‍ സൗന്ദര്യം കൂടിയെന്ന് ആരാധകര്‍..!

Malayalilife
മയില്‍പ്പീലി നിറത്തിലെ സാരിയില്‍ സുന്ദരിയായി ജോമോള്‍ വീണ്ടും..! താരം ലൈവില്‍ എത്തിയപ്പോള്‍ സൗന്ദര്യം കൂടിയെന്ന് ആരാധകര്‍..!

ഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ് കോമഡി സ്റ്റാര്‍സ്. 2012-ല്‍ ആരംഭിച്ച ഷോ ഇപ്പോള്‍ രണ്ടാമത്തെ സീസണ്‍ എത്തിയിരിക്കയാണ്. പ്രശസ്ത നടന്‍ ജഗദീഷ്, ഗായിക റിമിടോമി എന്നിവരാണ് ഷോയില്‍ ജഡ്ജിമാരായി എത്തുന്നത്.  ജഗദീഷിന്റേയും റിമിയുടേയും പാട്ടോടുകൂടിയാണ് ഷോ ആരംഭിക്കുന്നത്. സിനിമയിലും സീരിയലുകളിലുമൊക്കെ നിറഞ്ഞു നില്‍്ക്കുന്നതും അഭിനയത്തില്‍ നിന്നും വിട്ടുമാറിയതുമായ നിരവധി താരങ്ങളാണ് കോമഡി സ്റ്റാര്‍സ് വേദിയില്‍ അതിഥികളായി എത്തുന്നത്. കോമഡി സറ്റാര്‍സില്‍ എത്തുന്നതിനു മുന്‍പ് ഇപ്പോള്‍ താരങ്ങള്‍ ലൈവ്  നല്‍കാറുണ്ട്. ഷൂ്ട്ടിങ്ങിനിടെയുളള ലൈവ് എത്തുന്നതോടെ എപ്പിസോഡ് കാണാനുളള കാത്തിരിപ്പിലാകും പ്രേക്ഷകര്‍. ഇത്തവണ ലൈവിലെത്തിയിരിക്കുന്നത് മയില്‍പീലിക്കാവിലെ കുട്ടിമാണിയായും നിറത്തിലെ വര്‍ഷയായുമൊക്കെ മലയാള സിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജോമോളാണ്.

ഒരു വടക്കന്‍ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നായികയാണ് ജോമോള്‍. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് യാഹു വഴി പരിചയപ്പെട്ട ചന്ദ്രശേഖരന്‍ പിളളയെന്ന ചന്തുവുമായി ജോമോള്‍ പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോമോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. 2017 ലെ കെയര്‍ഫുള്‍ എന്ന വികെപി ചിത്രത്തിലൂടെയാണ് ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. വിജയ് ബാബു പോലീസ് വേഷത്തില്‍ എത്തിയ  ചിത്രത്തില്‍ ജോമോളിന് പുറമേ സന്ധ്യ രാജു, സൈജു കുറുപ്പ്, പാര്‍വ്വതി നമ്പ്യാര്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍, അശോകന്‍, ശ്രീജിത് രവി, കൃഷ്ണ കുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്നിരുന്നു.മലയാളികള്‍ക്ക് സുപരിചിതയായ നാടന്‍ പെണ്‍കുട്ടി മടങ്ങിയെത്തിയത്  ബോള്‍ഡും  മോഡേണുമായ അഭിനേത്രിയായിട്ടാണ്. മയില്‍പ്പീലി നിറത്തിലുളള സാരിയും മനോഹരമായ ആഭരണങ്ങളുമണിഞ്ഞ് സിംപിള്‍ ആന്‍ എലഗന്റ് ലുക്കിലാണ് ജോമോള്‍ ലൈവില്‍ എത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നും മാറി രണ്ടു കുട്ടികളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കോമഡി സ്റ്റാര്‍സിന്റെ അവസാന എപ്പിസോഡ് ഷൂട്ടില്‍ നിന്നാണ് ജോമോള്‍ ലൈവിലെത്തിയത്. കോമഡി സ്റ്റാര്‍സില്‍ അതിഥിയായി ക്ഷണിച്ചിട്ടുളളപ്പോഴൊക്കെ തനിക്ക് വരാന്‍ സാധിച്ചിട്ടുണ്ടെന്നും താന്‍ വരാന്‍ ആഗ്രഹിച്ചിരിക്കുന്ന വേദിയാണ് കോമഡി സ്റ്റാര്‍സിന്റെയെന്നും ഓരോ തവണ വരുമ്പോഴും സന്തേഷത്തോടെയാണ് താന്‍ തിരികെ പോകുന്നതെന്നും ജോമോള്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് ഉളള സ്‌കിറ്റുകളാണ് കോമഡി സ്റ്റാര്‍സിലേതെന്നും ജോമോള്‍ പറയുന്നു. 2013 ലാണ് താന്‍ അവസാനമായി കോമഡി സ്റ്റാര്‍സില്‍ വന്നതെന്നും ഒട്ടും ടെന്‍ഷനില്ലാതെ വരാന്‍ പറ്റുന്ന സെറ്റാണെന്നും താരം പറയുന്നു. . താന്‍ ഫെയ്‌സ്ബുക്കില്‍ ഇല്ലെന്നു പറഞ്ഞ ജോമോള്‍ എല്ലാവര്‍ക്കും ഹായ് പറയാനാണ്  ലൈവില്‍ എത്തയത്. സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമല്ലാത്ത ജോമോളുടെ വിശേഷങ്ങളൊന്നും ആരാധകര്‍ക്ക് അറിയില്ല. എപ്പിസോഡില്‍ ജോമോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ജോമോളെ ലൈവില്‍ കണ്ടതോടെ കോമഡി സ്റ്റാര്‍സിന്റെ എപ്പിസോഡില്‍ താരം എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. 

Read more topics: # Actress Jomol,# Comedystars ,# live
Actress Jomol on Comedystars live

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES