Latest News

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും ഇനി ബിഗ്ബോസിലേക്ക്; ബിഗ്ബോസിലേക്കെന്ന് പോസ്റ്റ് പങ്കുവച്ച് സൂസന്‍

Malayalilife
 അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും ഇനി ബിഗ്ബോസിലേക്ക്; ബിഗ്ബോസിലേക്കെന്ന് പോസ്റ്റ് പങ്കുവച്ച് സൂസന്‍

കുറച്ചു നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ് അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ക്ക് ഒരു മറുപടിയായിട്ടാണ് ഈ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പലരും ഹൃദയം കൊണ്ട് ഏറ്റെടുത്ത ചിത്രങ്ങള്‍ക്ക് പിന്നില്‍ഡോ. മനു ഗോപിനാഥന്‍ ആണ്. സൂസന്‍ തോമസും ഡോക്ടര്‍ മനുവുമാണ് ചിത്രങ്ങളില്‍ മോഡല്‍സായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.എന്നാല്‍ ചില ഗ്രൂപ്പുകളില്‍ ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്ള സേവ് ദി ഡേറ്റ് ആണെന്ന് പറഞ്ഞു ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു.  എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ സേവ് ദ ഡേറ്റ് അല്ല  ഇത് ഒരു കണ്‍ സെപ്റ്റ് മാത്രമാണ്. ഈ സേവ് ദ ഡേറ്റില്‍ മോഡലായി വന്ന സൂസണ്‍ തോമസ് സോഷ്യല്‍ മീഡിയകളില്‍ സെലിബ്രിറ്റിയാണ്.

ഇപ്പോള്‍ ബിഗ്ബോസ് സീസണ്‍ 3 എത്തുന്നുവെന്ന റിപ്പോര്‍ട്ട് എത്തിയതോടെ ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്ന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. പലരുടെയും പേരുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പല താരങ്ങളും തങ്ങള്‍ എത്തില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സൂസനും  ഡോക്ടര്‍ മനവും ബിഗ്ബോസില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂസന്‍ തന്നെയാണ് ഈ വിവരം തന്റെ ഫോയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും ഇനി ബിഗ്ബോസിലേക്ക് എന്നാണ് താരം പങ്കുവച്ചത്. രണ്ടു പേരും എത്തുന്നുന്നോ എന്ന ചോദ്യത്തിന് അത് സര്‍പ്രൈസ് ആണെന്നാണ് മനു ഗോപിനാഥിന്റെ മറുപടി.

 സൂസണ്‍ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലും കൂടിയാണ്. നിരവധി ഡിവോഷണല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുമുണ്ട്. ശാരീരിക പരിമിതികളുടെ പേരില്‍ കണ്ണീരും കിനാവുമായി ജീവിതം തള്ളിനീക്കുന്നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവള്‍. മനസിനാണ് സൗന്ദര്യം എന്ന് കാട്ടി കൊടുത്തവള്‍. തന്റെ വിധിയെ അതിജീവിച്ച സീസന്റെ കഥ ലോകം അറിഞ്ഞത് അങ്ങിനെയാണ്.
അവളുടെ ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്. വീട്ടില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന സമയത്ത് അടുക്കളയില്‍ നിന്ന് രൂക്ഷമായ ഗന്ധം വരുന്നു.

ഗ്യാസ് ലീക്കാണ് എന്നറിയാതെ പാവം അടുക്കളയിലേക്ക് കയറി ചെന്നു. എന്ത് സംഭവിക്കുന്നു എന്നറിയാന്‍ അടുക്കളയിലേക്ക് ചെന്ന് ലൈറ്റിടുമ്പോഴേക്കും തീ ആളി പടരുക ആയിരുന്നു. വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും പാവം മൃതപ്രായയായിരുന്നു.ചികിത്സയില്‍  കഴിയുന്നതിനിടെ പുതുതായി എത്തിയ ഡോക്ടര്‍ ചികിത്സയില്‍ അലംഭാവം കാണിച്ചു, അവള്‍ക്ക് ഇപ്പോള്‍ കുറച്ച് വിരലുകള്‍ ഇല്ല.ചിത്രത്തില്‍ നോക്കിയാല്‍ അത് കാണുവാന്‍ സാധിക്കും. എന്നാല്‍ താന്‍ നേരിട്ട വേദനകള്‍ എല്ലാം കടിച്ചമര്‍ത്തി അവള്‍  ജീവിതത്തിനോട് പൊരുതി മുന്നേറുക ആയിരുന്നു.

dr manu gopinath and susan in bigboss malayalam season 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക