Latest News

വിടവാങ്ങിയ ഹാസ്യ കലാകാരന്‍ ഷാബു രാജിന്റെ കുടുംബത്തിന് വീടൊരുങ്ങി; മൂന്ന് മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും കൈമാറി എംഎല്‍എ

Malayalilife
 വിടവാങ്ങിയ ഹാസ്യ കലാകാരന്‍ ഷാബു രാജിന്റെ കുടുംബത്തിന് വീടൊരുങ്ങി; മൂന്ന് മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും കൈമാറി എംഎല്‍എ

കോമഡി സ്റ്റാര്‍സ്സിന്റെ ജനപ്രിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ കലാകാരന്‍ ഷാബു രാജിന്റെ സൈക്കോ ചിറ്റപ്പന്‍ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്.കല്ലമ്പലം സ്വദേശിയായ ഷാബു മിമിക്രി വേദികളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നിരവധി വേദികളില്‍ ഹാസ്യ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.കോമഡി സ്റ്റാര്‍സ് 2വില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ വേഷങ്ങള്‍ ഷാബുരാജ് ചെയ്തിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു ഹാസ്യ കലാകാരന്‍ ഷാബു രാജ് വിടവാങ്ങിയത്. 

ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങിയിരിക്കയാണ്. ഷാബുരാജിന്റെ കുടുംബത്തിനു താക്കോല്‍ കൈമാറിയത് ബി.സത്യന്‍ എം.എല്‍.എയാണ്. എം.എല്‍.എ യുടെ അഭ്യര്‍ഥന മാനിച്ച് എം.എല്‍.എയുടെ സമീപവാസിയും സുഹൃത്തുമായ ദുബായിലെ സംരംഭകന്‍ കോശി മാമ്മന്‍, ഭാര്യ ലീലാ കോശി എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സന്മനസ്സു കാണിച്ചത്.

ഹൃദ്രോഗത്തെ തുടര്‍ന്നാണ് ഷാബുരാജ് മരണപ്പെട്ടത്. ഇതോടെ ഷാബുവിന്റെ തണലില്‍ കഴിഞ്ഞിരുന്ന അസുഖ ബാധിതയായ ഭാര്യ ചന്ദ്രികയും നാലുമക്കളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. കടക്കെണി മൂലം നിര്‍ത്തി വെച്ച വീടിന്റെ പണി പുനഃരാരംഭിക്കാനും ഇവര്‍ക്കായിരുന്നില്ല. തുടര്‍ന്ന് ബി.സത്യന്‍ എംഎല്‍എ വീട് സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ വക ധനസഹായം നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിദേശ മലയാളി വീട് പണി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.

ഷാബുവിന്റെ മൂന്ന് മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും എം.എല്‍.എ കൈമാറി. കരവാരം ഗ്രാമപഞ്ചായത്ത് ഓണക്കിറ്റും രാജകുമാരി ഗ്രൂപ്പ് ഓണക്കോടികളും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ വി.എസ്. പ്രസന്ന, സുനി പ്രസാദ്, പൊതുപ്രവര്‍ത്തകരായ സജീര്‍ രാജകുമാരി, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.


20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. കോമഡി സ്റ്റാര്‍സ് 2വില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ വേഷങ്ങള്‍ ഷാബുരാജ് ചെയ്തിരുന്നു. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സില്‍ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. സ്ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്തിരുന്നത്.

comedy stars fame mimicry artist shaju raj family gets house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക