ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ആരാകും വിജയി എന്നുള്ള അമ്പരാപ്പിൽ ആണ് ആരാധകരും. എന്നാൽ ഇപ്പോൾ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. വീട്ടിൽ ഇനിയുള്ള ദിവസങ്ങളിൽ വളരെ ആകാംഷയുണർത്തുന്ന സംഭവങ്ങളാണ് നടക്കാൻ പോകുന്നത്. സ്വന്തം ജീവിത കഥ ഉൾപ്പെടെ എല്ലാവരും തുറന്ന് പറഞ്ഞപ്പോൾ പ്രേക്ഷകരുമായി റിയാസ് തന്റെ കഥ തുറന്ന് പറഞ്ഞതാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ ഉമ്മായ്ക്കും വാപ്പായ്ക്കും ചായക്കടയായിരുന്നു. എന്നെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്ത് പഠിപ്പിയ്ക്കണം എന്നത് ഉമ്മയുടെ വലിയ ആഗ്രഹമാണ്. പണില്ലാത്തതുകൊണ്ട് ഗവൺമെന്റ് സ്‌കൂളിൽ മലയാളം മീഡിയത്തിൽ ആണ് ഞാൻ പഠിച്ചത്. എന്റെ വാപ്പയുടെ ദുശ്ശീലം കാരണം അസുഖം വന്ന് കുറേ കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നു. അതിലൂടെ കുറേ പ്രശ്‌നങ്ങൾ വന്നു. അതോടെ ചായക്കട പോയി, ഉമ്മ വീട്ട് പണിയ്ക്ക് പോയി തുടങ്ങി. പത്ത് വർഷത്തോളമായി അമ്മ വീട്ട് ജോലിയ്ക്കു പോകുകയാണ്. ഞങ്ങൾക്ക് വീടില്ല. 4000 രൂപ വാടയുള്ള വീട്ടിലാണ് കഴിയുന്നത്. ഉമ്മയുടെ വരുമാനം 14 ആയിരവും ഉപ്പയുടെ വരുമാനം 7 ആയിരവും ആണ്. എന്ത് തന്നെ ബുദ്ധിമുട്ട് ഉണ്ടായാലും എന്റെ ഉമ്മ എന്നെ ഒന്നും അറിയിക്കാതെ, എനിക്ക് വേണ്ടത് എല്ലാം നടത്തിതരാൻ ശ്രമിയ്ക്കും ഞാൻ ഒന്നും ചോദിക്കാറില്ല.
എന്റെ കൂട്ടുകാർ വിചാരിയ്ക്കുന്നത് ഞാൻ വലിയ റിച്ച് ആണെന്നാണ്, അങ്ങനെ തോന്നാൻ പോലും കാരണം ഞാൻ നല്ല നല്ല ബ്രാന്റഡ് ഡ്രസ്സുകളാണ് ധരിയ്ക്കുന്നത്. അത് ഉമ്മ ജോലി ചെയ്യുന്ന വീട്ടിലെ പയ്യൻ ഉപയോഗിച്ച് തരുന്നതാണ്. ആ വീട്ടിലുള്ളവരുടെ സഹായത്തോടെയാണ് ഞാൻ കോളേജ് പഠനം പൂർത്തിയാക്കിയത്. അതിലൊന്നും എനിക്ക് നാണക്കേടില്ല.