നിരവധി ഭാഷകളില്‍ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മറ്റു ഭാഷകളിലൊക്കെ ബിഗ്ബോസ് അന്യഭാഷകളിലായി 13ലധികം സീസണുകളായി മുന്നേറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ മലയാളത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ബിഗ്ബോസ് എത്തിയത്. രണ്ട് സീസണ്‍ മാത്രമാണ് മലയാളം ബിഗ്ബോസ് പിന്നിട്ടിരിക്കുന്നത്. പ്രമുഖ നടന്മാരാണ് ബിഗ്ബോസ് അവതാരകരായി എത്തുന്നത്. മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനുമാണ് അവതാരകരായി എത്തുന്നത്. മോഹന്‍ലാലിന്റെ അവതരണത്തിനെതിരെ പലപ്പോഴും പല തരത്തിലുളള വിമര്‍ശനങ്ങളും ഉയരാറുണ്ട്.
മറ്റു ഭാഷകളിലെ താരങ്ങള്‍ കുറച്ചു കൂടി കണിശക്കാരണെന്നും മോഹന്‍ലാലും ആ നിലവാരത്തിലേക്ക് ഉയരണമെന്നുമാണ് പലപ്പോഴും ആരാധകര്‍ പറയാറുളളത്. കൊറോണ കാരണം മലയാളത്തില്‍ ബിഗ്‌ബോസ് അടുത്ത സീസണിന് സാധ്യത കാണുന്നില്ലെങ്കിലം ഹിന്ദിയിലും ബിഗ്‌ബോസ് വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഏറെ വിവാദങ്ങളോടെ കഴിഞ്ഞ ബിഗ്ഗ് ബോസ് 3 യ്ക്ക് ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ബിഗ്ഗ് ബോസ് 4 ആണ്. സീസണ്‍ 4 ആരംഭിച്ച് ഇതിനോടകം രണ്ടാഴ്ചക്കാലം പിന്നിട്ടു കഴിഞ്ഞു. ആരാവും ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോകുന്നതെന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍.
ഇതിനിടെ പലപ്പോഴും ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളുടെ പ്രതിഫലം ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. ഇപ്പോള്‍ ബിഗ്ഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലന കണക്ക് പുറത്ത് വന്നിരിയ്ക്കുന്നു. തമിഴ് ബിഗ്ഗ് ബോസ് താരങ്ങളുടെ ഒരു ദിവസത്തെ വേതനം ഇപ്രകാരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഒരു ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. അത് പ്രകാരം ലക്ഷങ്ങളാണ് താരങ്ങള്‍ ഒരു ദിവസത്തിനായി വാങ്ങിയ്ക്കുന്നത്. നൂറ് ദിവസം ബിഗ്ഗ് ബോസ് ഹൗസ്സില്‍ താമസിച്ച് പുറത്തിറങ്ങുമ്പോഴേക്കും കോടികള്‍ പ്രതിഫലം കിട്ടുമെന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍.
ലിസ്റ്റ് പ്രകാരം രമ്യ പാണ്ഡിയന്‍, ആരി, ജിതന്‍ രമേശ്, നിഷ, ശിവാനി നാരായണന്‍, റിയോ രാജ്, രേഖ തുടങ്ങിയവര്‍ക്ക് ഒരു ദിവസം ലഭിയ്ക്കുന്നത് രണ്ട് ലക്ഷം രൂപയാണത്രെ, സനം ഷെട്ടി, സംയുക്ത കാര്‍തിക്, സുരേഷ് ചക്രവര്‍ത്തി, ബാലാജി മുരുഗദോസ്, വേല്‍ മുരുകന്‍ തുടങ്ങിയവര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണത്രെ പ്രതിഫലം. അനിത സമ്പത്ത്, ഗബ്രിയേല്‍, സോമശേഖര്‍, അജീദ് തുടങ്ങിയവര്‍ക്ക് ഓരോ ലക്ഷം വീതവും ഓരോ ദിവസം ലഭിയ്ക്കുന്നുണ്ടത്രെ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഈ ലിസ്റ്റ് ഔദ്യോഗികമല്ല എന്നും, അതേ സമയം താരങ്ങളുടെ പ്രതിഫലം ഇത്രയൊക്കെ തന്നെ ഉണ്ടെന്നും ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.