Latest News

ബിഗ്ബോസ് താരം എലീനയുടെ വിവാഹനിശ്ചയ ഒരുക്കങ്ങള്‍ ആരംഭിച്ചു; ബിഗ്‌ബോസ് താരങ്ങളെത്തുന്നത് കാത്ത് ആരാധകര്‍

Malayalilife
ബിഗ്ബോസ് താരം എലീനയുടെ വിവാഹനിശ്ചയ ഒരുക്കങ്ങള്‍ ആരംഭിച്ചു; ബിഗ്‌ബോസ് താരങ്ങളെത്തുന്നത് കാത്ത് ആരാധകര്‍

പ്രേക്ഷകര്‍ക്ക് അഭിനയവും അവതരണവുമൊക്കെയായി പരിചിതയാണ് എലീന പടിക്കല്‍. എലീനയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു പ്രേക്ഷകര്‍ അറിഞ്ഞത്. അന്ന് താരം താന്‍ പ്രണയത്തിലാണെന്നുള്ള കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എലീന അന്ന് സിനിമാസ്‌റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു പറഞ്ഞത്. സര്‍പ്രൈസുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന തനിക്ക് എപ്പോഴും സര്‍പ്രൈസ് തരുന്നയാളാണ് കാമുകനെന്ന് താരം പറഞ്ഞിരുന്നു.
എലീനയും രോഹിത്തും 6 വര്‍ഷത്തിന് ശേഷം ഒന്നാവുകയാണ്. പരമ്പരകളില്‍ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഭാര്യയാവാന്‍ ഒരുങ്ങുകയാണ് താരം. ഇരുവരുടെയും പ്രണയസാഫല്യം 6 വര്‍ഷത്തിന് ശേഷമാണ്.

തിരുവന്തപുരത്ത് വച്ച് വരുന്ന 20നാണ് വിവാഹനിശ്ചയം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. എലീനയുടെ സ്റ്റൈലിസ്റ്റ് ആയ നിഥിന്‍ സുരേഷും ഡിസൈനറായ സമീറ ഷൈജുവും (താനൂസ് ബുട്ടീക് കൊല്ലം) ചേര്‍ന്നാണ് വസ്ത്രം ഒരുക്കുന്നത്. വസ്ത്രം കിട്ടിയതിന്റെ സന്തോഷം പങ്കുവച്ച് എലീന എത്തിയിരുന്നു. നിശ്ചയത്തിന് ബിഗ്ബോസ് താരങ്ങള്‍ എല്ലാവരും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആര്യ ഫുക്രു, പ്രദീപ് ചന്ദ്രന്‍ അലസാന്ഡ്ര തുടങ്ങിയവരുമൊക്കെയായി വലിയടുപ്പമാണ് താരത്തിന്.

2013ലാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് വഴിുളള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ആദ്യമൊക്കെ നോ പറഞ്ഞെങ്കിലും പിന്നീട് എലീന യെസ് പറഞ്ഞു. പ്രണയത്തെക്കുറിച്ച് വീട്ടില്‍ അറിയിച്ചിട്ടും സമ്മതിച്ചില്ല. എന്നാല്‍ പിന്നെ നമുക്ക് പഠിക്കാം. കരിയര്‍ ശ്രദ്ധിക്കാം. അവര്‍ സമ്മതിക്കുന്നതുവരെ കാത്തിരിക്കാം. ഒളിച്ചോടില്ല, വേറെ വിവാഹം കഴിക്കില്ല, ഏതു സാഹചര്യത്തിലായാലും ഒന്നിച്ചു നില്‍ക്കും. ഇതായിരുന്നു ഞങ്ങളുടെ തീരുമാനം. ബിഗ് ബോസില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ഞങ്ങളുടെ ബന്ധവും തീരുമാനവും വളരെ ശക്തമാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത്. അങ്ങനെ അവര്‍ വിവാഹത്തിന് സമ്മതിച്ചു. രോഹിത് കോഴിക്കോട് സ്വദേശിയാണ്. ബിടെക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നു. കല്യാണം കഴിഞ്ഞാലും അവതരണത്തില്‍ നിന്നും അഭിനയത്തില്‍ നിന്നുമൊന്നും താന്‍ പിന്മാറില്ലെന്നും എലീന വ്യക്തമാക്കിയിട്ടുണ്ട്.


 

Read more topics: # bigboss fame,# alina padikal,# engagement
bigboss fame alina padikal engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക