Latest News

രജിത്ത് സാര്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്; അഭിനയിച്ച് ജീവിക്കാന്‍ എനിക്കറിയില്ല; ചര്‍ച്ചയായി ബിഗ്‌ബോസ് താരം ദയ അശ്വതി പങ്കുവച്ച കുറിപ്പ

Malayalilife
രജിത്ത് സാര്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്; അഭിനയിച്ച് ജീവിക്കാന്‍ എനിക്കറിയില്ല; ചര്‍ച്ചയായി ബിഗ്‌ബോസ് താരം ദയ അശ്വതി പങ്കുവച്ച കുറിപ്പ

സോഷ്യല്‍ മീഡിയയിലൂടെയും ടിക്ടോക്കിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരം ബിഗ്‌ബോസിലേക്ക് എത്തിയത്. ബിഗ്‌ബോസിലെ സഹമത്സരാര്‍ത്ഥിയായ പ്രദീപ് ചന്ദ്രനും ദയ അശ്വതിയും തമ്മിലുളള  സൗഹൃദമൊക്ക ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് താരങ്ങളെയടക്കം വിവാഹത്തിന് പങ്കെടുപ്പിക്കണമെന്ന ആഗ്രഹത്തെ കുറിച്ചൊക്കെ പ്രദീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങളെ ശരി വെച്ച് എത്തിയിരിക്കുകയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്

'രജിത്ത് സാര്‍ പറഞ്ഞത് ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. എനിക്കും ദയക്കും പവനും പോലുള്ളവര്‍ക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ് എന്ന കാര്യം. എനിക്ക് അഭിനയിക്കാന്‍ അറിയില്ല, പക്ഷെ ജീവിക്കാന്‍ അറിയാം. ആരുടെ മുന്നിലും പതറാതെ തോല്‍ക്കാതെ ഞാന്‍ ഇന്നും ജീവിക്കുന്നു അഭിനയമല്ലാത്ത ജീവിതം. എനിക്ക് പെട്ടെന്ന് സങ്കടം വരും അത് മനസ്സില്‍ ഒന്നും ഒളിപ്പിച്ച് വെച്ച് പുറത്ത് അഭിനയിച്ച് കാണിക്കാന്‍ എനിക്ക് അറിയാത്തതു കൊണ്ട് തന്നെ, പലരും എന്റെ ഈ കരയുന്ന സ്വഭാവത്തെ കളിയാക്കാറുണ്ട്, പുഛിക്കാറുണ്ട് എനിക്ക് അതൊരു പ്രശ്നമേയല്ല.. ഞാന്‍ ഞാനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അഭിനയിച്ച് ജീവിക്കാന്‍ എനിക്കറിയില്ല. സങ്കടം വരുബോള്‍ ഞാന്‍ കരയും, സന്തോഷം വരുബോള്‍ ഞാന്‍ സന്തോഷിക്കും. ഇതാണ് ഞാന്‍. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. എന്റെ ജീവിതത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. 8 വര്‍ഷം ജൂനിയര്‍ അര്‍ട്ടിസ്റ്റായി ജോലി ചെയ്തു. അവിടേയും ഞാന്‍ അഭിനയിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അന്നും എന്നും ഇന്നും അഭിനയിക്കാന്‍ അറിയാത്ത ദയ അച്ചു ആണ് ഞാന്‍. ഇനി എത്രകാലം ഈ ഞാന്‍ ഭൂമിയില്‍ ജീവിക്കും അറിയില്ല. ദൈവത്തോട് ഒരായിരം നന്ദിയുണ്ട്. എല്ലാത്തിനും ഒന്നുമല്ലാത്ത ആരും അറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചതിന്. പല പല പ്രശ്നങ്ങളില്‍ നിന്നും തണലായി കൂടെ നിന്നതിന്. ഒടുക്കം ഞാന്‍ പോലും പ്രതീഷിക്കാതെ ഏഷ്യനെറ്റ് ബിഗ് ബോസ് വരേ കൊണ്ട് എത്തിച്ചതിനും അവിടെ തോല്‍ക്കാതെ പിടിച്ച് നിര്‍ത്തിയതിനും എല്ലാത്തിനും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി' എന്നുമായിരുന്നു ദയ പറഞ്ഞത്.


 

Read more topics: # bigboss fame,# daya aswathy
bigboss fame daya aswathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES