Latest News

 ഇരുവര്‍ സിനിമയില്‍ ഐശ്വര്യ റായിയും മോഹന്‍ലാലും ഒരുമിച്ച  സിഗ്നേച്ചര്‍ സീന്‍ റീക്രീയേറ്റ് ചെയ്ത് ബിഗ് ബോസ് താരം ലച്ചു; ലാലേട്ടനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
  ഇരുവര്‍ സിനിമയില്‍ ഐശ്വര്യ റായിയും മോഹന്‍ലാലും ഒരുമിച്ച  സിഗ്നേച്ചര്‍ സീന്‍ റീക്രീയേറ്റ് ചെയ്ത് ബിഗ് ബോസ് താരം ലച്ചു; ലാലേട്ടനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ട്ടനവധി ആരാധകരുള്ള ഒരു മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ഐശ്വര്യ സുരേഷ്. ലച്ചു എന്നാണ് ഐശ്വര്യയെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കാറുള്ളത്.സംസാര രീതികൊണ്ടും നിഷ്‌കളങ്കതകൊണ്ടും ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു.

ഇപ്പോഴിതാ, സാമൂഹ്യമാധ്യമത്തില്‍ താരം പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാലേട്ടനൊപ്പമുള്ള ലച്ചുവിന്റെ ഒരു ചിത്രമാണ്.ഇരുവര്‍ സിനിമയില്‍ ഐശ്വര്യ റായിയും മോഹന്‍ലാലും ഒരുമിച്ച് എത്തുന്ന ഒരു സിഗ്നേച്ചര്‍ സീന്‍ ഉണ്ട്. അതുതന്നെയാണ് ഇപ്പോള്‍ ലച്ചുവും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ കൂടിയാണ് ഇരുവരെന്നും ലച്ചു പറയുന്നുണ്ട്. ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നയത്.

ഒന്നിച്ചതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ലച്ചുവും പങ്കാളിയും അതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.ലച്ചുവിന്റെയും പങ്കാളിയുടെയും പ്രായ വ്യത്യാസത്തെ കുറിച്ചും ശിവജിയുടെ വണ്ണത്തെ കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടുള്ള നെഗറ്റീവ് കമന്റുകളും ഒരുപാടുണ്ടായിരുന്നു. ഇത് ലച്ചുവിന്റെ അച്ഛനെ പോലെയുണ്ട് എന്നൊക്കെയുള്ള കമന്റുകള്‍ താരം പാടെ അവഗണിക്കുക ചെയ്തിരുന്നു.എന്നാല്‍ ഈയടുത്ത് ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു. 

bigbboss lachu with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES