Latest News

ഏറെ ഇഷ്ടം ബിഗ്‌ബോസിനെ  തന്നെ; എന്ത് കഴിച്ചാലും വണ്ണം വയ്ക്കാത്ത ശരീരമായിരുന്നു; യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല; വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

Malayalilife
ഏറെ ഇഷ്ടം ബിഗ്‌ബോസിനെ  തന്നെ; എന്ത് കഴിച്ചാലും വണ്ണം വയ്ക്കാത്ത ശരീരമായിരുന്നു; യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല; വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

ഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍ വിമര്‍ശിച്ചിരുന്നു. തന്റെ കുടുംബത്തിനെതിരെയും പലതരത്തിലുളള വിമര്‍ശനങ്ങള്‍ എത്തിയതോടെ താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ആര്യ എത്താറുണ്ട്. ബിഗ് ബോസിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം താരം മറുപടി നല്‍കിയിരുന്നു.

ബിഗ് ബോസില്‍ ഏറെയിഷ്ടം ആരെയാണെന്നുള്ള ചോദ്യമായിരുന്നു ആദ്യമെത്തിയത്. അത് ബിഗ് ബോസിനെത്തന്നെയാണെന്ന മറുപടിയാണ് താരം നല്‍കിയത്. രൂപമില്ലാത്ത ശബ്ദം മാത്രമുള്ള ബിഗ് ബോസിനെ ഏറെയിഷ്ടമാണ്. പരിപാടിയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം ഏറെ മിസ്സ് ചെയ്തതും ആ ശബ്ദമായിരുന്നുവെന്ന് താരങ്ങളെല്ലാവരും പറഞ്ഞിരുന്നു. ് ജീവിതത്തില്‍ സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ഉണ്ടാവും. വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അധികം ആലോചിക്കാറില്ല. അത് ഒരു സൈഡിലൂടെ പോവട്ടെയെന്ന നിലപാടാണ് തന്റേതെന്ന് ആര്യ പറയുന്നു. സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. തിരുവനന്തപുരത്താണ് താനുള്ളത്. ഇവിടെ സുരക്ഷിതയാണ്. വെള്ളപ്പൊക്ക ഭീഷണിയില്ല. നിരവധി പേരായിരുന്നു ആര്യ സുരക്ഷിതയല്ലേയെന്ന് ചോദിച്ചത്. ഒരു മാസം മുന്‍പാണ് യോഗ ചെയ്യാന്‍ തുടങ്ങിയത്. മുന്‍പ് എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത പ്രകൃതമായിരുന്നു. ഇപ്പോഴത് മാറിത്തുടങ്ങി. ആ സമയത്താണ് യോഗ ചെയ്യുന്നത്. കിട്ടുന്ന പ്രൊഡക്ടെല്ലാം ഉപയോഗിക്കുന്ന രീതിയായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇപ്പോള്‍ അത് മാറ്റിയെന്നും താരം പറഞ്ഞിരുന്നു.

കുഞ്ഞിന്റെ കൂടെയിരിക്കുമ്പോഴാണ് തനിക്കേറെ സന്തോഷും സമാധാനവും ലഭിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു. ലൂസിഫറിലെപ്പോലെ വെളുത്ത മുണ്ടും ഷര്‍ട്ടുണിഞ്ഞുള്ള ലാലേട്ടനെയാണോ നിങ്ങള്‍ ബിഗ് ബോസില്‍ കണ്ടത്. അല്ലല്ലോ, താരതമ്യപ്പെടുത്തുകയല്ല. ബഡായി ബംഗ്ലാവ് സ്‌ക്രിപറ്റഡ് പരിപാടിയാണ്. അതിലെ കഥാപാത്രമായ ആര്യ അങ്ങനെയാണ്. അത് കണ്ട് യഥാര്‍ത്ഥ ജീവിതത്തിലും ഞാനങ്ങനെയാണ് എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ബിഗ് ബോസിന് ശേഷം രജിത് കുമാറിനെ കണ്ടിരുന്നോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്നുള്ള മറുപടിയായിരുന്നു ആ്ര്യ നല്‍കിയത്. വീഡിയോ കോള്‍ ചെയ്ത് സംസാരിച്ചിരുന്നു. ഏറെ പ്രിയപ്പെട്ട രണ്ടുപേര്‍ ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ട രണ്ടുപേരെക്കുറിച്ചും ആര്യ സംസാരിച്ചിരുന്നു. അച്ഛന്‍ കഴിഞ്ഞാല്‍ ഇഷ്ടമുള്ള രണ്ടുപേര്‍ ഇവരാണ്. അതിലൊന്ന് റോയ ആണ്. മറ്റെയാളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

Read more topics: # badai bunglow arya in q and a
badai bunglow arya in q and a

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES