സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് ബഡായ് ബംഗ്ലാവിലെ ആര്യ. അവതാരികയും അഭിനേത്രിയുമാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നിരന്തരം ആരാധകരുമായി ആര്യം സംവദിക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ആര്യ മറുപടി നല്‍കാറുണ്ട്. കഴിഞ്ഞ ദിവസവും ആര്യ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിനേയും സീസണ്‍ 3യേയും കുറിച്ചുമെല്ലാം ആരാധകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം ആര്യ മറുപടി നല്‍കുകയും ചെയ്തു.
ആളുകളെ ടെലിക്കാസ്റ്റ് കണ്ട് വിധിക്കരുതെന്ന് താന്‍ പഠിച്ചിട്ടുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. ഒരു പ്ലെയര്‍ എന്ന നിലയില്‍ ഇഷ്ടം തീര്‍ച്ചയായും ആര്‍ജെ രഘുവിനെയാണ് എന്നായിരുന്നു ആര്യ നല്‍കിയ മറുപടി. ബിഗ് ബോസില്‍ ആര്യയും രഘുവും നല്ല സുഹൃത്തുക്കളായിരുന്നു. ഷോയുടെ പുറത്തും ഇവര്‍ക്കിടയിലെ സൗഹൃദം ശക്തമാണ്. ബിഗ് ബോസ് താരങ്ങളുടെ വെബ് സീരീസും ആരാധകരുടെ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. തല തെറിച്ചവന്‍ എന്നായിരുന്നു ഫുക്രുവിനെ കുറിച്ച് ആര്യ പറഞ്ഞത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഫുക്രുവുമായി അടുത്ത സൗഹൃദമാണ് ആര്യ കാത്തു സൂക്ഷിക്കുന്നത്. ഫുക്രുവുമൊത്തുള്ള ചിത്രങ്ങള്‍ ആര്യ പങ്കുവെക്കാറുണ്ട്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയെ കുറിച്ചുള്ള അഭിപ്രായം മറ്റൊരാള്‍ ചോദിച്ചപ്പോള്‍ ബൈ പോളാര്‍ മസ്താനി ഒരു റോക്ക് സ്റ്റാര്‍ ആണെന്നായിരുന്നു ആര്യ നല്‍കിയ മറുപടി.
നടിയും അവതാരകയും ബിഗ്ബോസ് താരവുമായ ആര്യ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. തൻ്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബിഗ്ബോസിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു ആര്യ. കൊവിഡ് മൂലം എഴുപത്തിയഞ്ചാം ദിനത്തിൽ ബിഗ്ബോസ് രണ്ടാം സീസണിന് കർട്ടൺ വീഴുമ്പോൾ ഉണ്ടായിരുന്ന മത്സരാർത്ഥികളിലൊരാൾ കൂടിയായിരുന്നു ആര്യ.