Latest News

ആദ്യ കണ്‍മണിയെ വരവേറ്റ് നടി അര്‍ച്ചനാ സുശീലന്‍;കടിഞ്ഞൂല്‍ കണ്‍മണിയായി ആണ്‍കുഞ്ഞെത്തിയ സന്തോഷം പങ്ക് വച്ച നടി

Malayalilife
ആദ്യ കണ്‍മണിയെ വരവേറ്റ് നടി അര്‍ച്ചനാ സുശീലന്‍;കടിഞ്ഞൂല്‍ കണ്‍മണിയായി ആണ്‍കുഞ്ഞെത്തിയ സന്തോഷം പങ്ക് വച്ച നടി

ന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന. താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജിലാണ് നടി പങ്കുവെച്ചത്. ആണ്‍കുഞ്ഞാണ് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും കടിഞ്ഞൂല്‍ കണ്‍മണിയായി പിറന്നത്. ഡിസംബര്‍ 28ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അര്‍ച്ചന കുറിച്ചത്. ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് അമ്മയാകാന്‍ പോകുന്ന സന്തോഷം അര്‍ച്ചന നേരത്തെ പോസ്റ്റ് ചെയ്തത്. സീരിയല്‍-സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.

2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2014ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു അര്‍ച്ചനയുടെ രണ്ടാമത്തെ വിവാഹം. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന തിളങ്ങി നിന്നത്. അതിനുശേഷം നിരവധി വേഷങ്ങള്‍ ചെയ്തുവെങ്കിലും ഗ്ലോറിയയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് നിരവധി സീരിയലുകള്‍ ചെയ്തു. ബിഗ് ബോസ് സീസണ്‍ ഒന്നിലും മത്സരാര്‍ത്ഥിയായിരുന്നു. രണ്ടാം വിവാഹത്തോടെ അമേരിക്കയില്‍ സെറ്റില്‍ഡായ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കുടുംബത്തിന് അത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്ന അര്‍ച്ചന സ്റ്റാര്‍ഡം ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോയി അവിടെ സെറ്റില്‍ഡായത്. തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മുമ്പൊരിക്കല്‍ അര്‍ച്ചന പറഞ്ഞിരുന്നു. 'എന്റെ പുഞ്ചിരി നീയാണ്. നീയാണ് എന്റെ പൊട്ടിച്ചിരിയുടെ കാരണം. ജീവിതത്തില്‍ കരച്ചില്‍ കുറയാനും നീയാണ് എന്നെ സഹായിച്ചത്', എന്നാണ് ഭര്‍ത്താവിനെ കുറിച്ച് വളരെ നാളുകള്‍ക്ക് മുമ്പ് അര്‍ച്ചന എഴുതിയത്.

കിരണ്‍ ടിവിയില്‍ നാഷിനൊപ്പം അവതാരക ആയെത്തിയാണ് അര്‍ച്ചന തന്റെ കരിയര്‍ തുടങ്ങുന്നത്. മലയാളം സംസാരിക്കാന്‍ പാടുപെടുന്ന അര്‍ച്ചനയെ അന്നേ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. ഹിന്ദിക്കാരനായ മനോജ് യാദവുമായി 2014ല്‍ ആണ് അര്‍ച്ചനയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്നാല്‍ അധികം വൈകാതെ ആ ബന്ധം ഇരുവരും വേര്‍പെടുത്തി. ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ആയിരുന്നു ആദ്യം എങ്കിലും പിന്നീട് അത് തെറ്റായ തീരുമാനം ആണെന്ന് തോന്നി. കൊവിഡ് കാലമാണ് തന്റെ തീരുമാനം മാറ്റിയതെന്നും അര്‍ച്ചന പറഞ്ഞിരുന്നു. തന്നെ കൂടുതല്‍ മനസിലാക്കാന്‍ പ്രവീണ്‍ പറഞ്ഞതോടെയാണ് അര്‍ച്ചന അമേരിക്കയിലേക്ക് പോകുന്നത്. കുടുംബമായി നല്ല ബന്ധം ആയിരുന്നു പ്രവീണിന്റേത് എന്നും അര്‍ച്ചന പറഞ്ഞിരുന്നു.

പാടാത്ത പൈങ്കിളിയാണ് അര്‍ച്ചന അഭിനയിച്ച് സംപ്രേഷണം ചെയ്ത ഏറ്റവും അവസാനത്തെ സീരിയല്‍. കൗബോയ്, വില്ലാളി വീരന്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കാര്യസ്ഥന്‍, സുല്‍ത്താന്‍ തുടങ്ങിയ ചില സിനിമകളിലും അര്‍ച്ചന ഭാഗമായി.

archana suseelan blessed with baby boy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക