Latest News

സീതാകല്യാണം താരം അനൂപ് കൃഷ്ണന്റെ സഹോദരി വിവാഹിതയാകുന്നു; കുഞ്ഞി പെണ്ണിനേയും ഹരിയേയും സ്നേഹത്തോടെ കാണാന്‍ വന്ന എല്ലാരോടും സ്നേഹമെന്ന് താരം

Malayalilife
സീതാകല്യാണം താരം അനൂപ് കൃഷ്ണന്റെ സഹോദരി വിവാഹിതയാകുന്നു; കുഞ്ഞി പെണ്ണിനേയും ഹരിയേയും സ്നേഹത്തോടെ കാണാന്‍ വന്ന എല്ലാരോടും സ്നേഹമെന്ന് താരം

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് അനൂപ് കൃഷ്ണന്‍. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സീതാ കല്യാണം സീരിയലിലെ കല്യാണ്‍ എന്ന നിലയിലാണ് അനൂപ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.  പാലക്കാട് സ്വദേശിയായ അനൂപ് ഇഷ്ടി, അമ്മമരത്തണലില്‍ തുടങ്ങിയ സിനിമകളിലൂടെയാണ് സീരിയലിലേക്ക് എത്തിയത്. 

സംവിധായകന്റെ മേലങ്കി അണിഞ്ഞും താരം എത്തിയിരുന്നു. തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് എത്താറുളളതനിക്ക് കൊറോണ പിടിപെട്ടതിനെക്കുറിച്ച് പറഞ്ഞും എത്തിയിരുന്നു. ഷൂട്ടിങ് സെറ്റില്‍ വച്ച് കൊറോണ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട താരം അതേ ദിവസം തന്നെ ചില സീനുകള്‍ ഷൂട്ട് ചെയ്യേണ്ടിവന്നെങ്കിലും, ഞാന്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തി ആരുമായും അടുത്ത ബന്ധം പുലര്‍ത്തിയില്ല.

കൊറോണ പടരുന്നതിനു മുമ്ബുതന്നെ ഈ സുരക്ഷാ നടപടികളെല്ലാം പാലിച്ച ഒരു വ്യക്തിയായിരുന്നു അനൂപ്. കോവിഡ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അനൂപ് വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ തന്റെ അനിയത്തിയുടെ വിവാഹവിശേഷം പങ്കുവച്ചിരിക്കുകയാണ് അനൂപ്.

വളരെ കുറഞ്ഞ ആള്‍ക്കാരെ വിളിക്കാന്‍ കഴിഞ്ഞുള്ളൂ . സഹപ്രവര്‍ത്തകരെ ആരെയും പങ്കെടുപ്പിക്കാനും സാധിച്ചില്ല . എങ്കിലും ന്റെ കുഞ്ഞി പെണ്ണിനേയും ഹരിയേയും സ്നേഹത്തോടെ കാണാന്‍ വന്ന എല്ലാരോടും സ്നേഹം . അറിയിക്കാന്‍ പറ്റാത്തവര്‍ ക്ഷമിക്കും എന്ന് കരുതുന്നു .. കല്യാണ തീയതി പുറകെ അറിയിക്കാമെന്നും താരം കുറിക്കുന്നു.

Read more topics: # anoop krishnan,# sister got engaged
anoop krishnan sister got engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക