Latest News

വിവാഹം അടുത്ത മാസം; ആഗ്രഹങ്ങള്‍ പോലും ഒരുപോലെ; കുടുംബവിളക്കിലെ വേദികയുടെ മനം കവര്‍ന്ന ഹിന്ദിവാല രാജകുമാരന്‍; മനസുതുറന്ന് ശരണ്യ

Malayalilife
വിവാഹം അടുത്ത മാസം; ആഗ്രഹങ്ങള്‍ പോലും ഒരുപോലെ; കുടുംബവിളക്കിലെ വേദികയുടെ മനം കവര്‍ന്ന ഹിന്ദിവാല രാജകുമാരന്‍; മനസുതുറന്ന് ശരണ്യ

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നുപോകുന്ന സംഭവങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥും സഹപ്രവര്‍ത്തക വേദികയും പ്രണയത്തിലാണ്. സീരിയലില്‍ വേദിക എന്ന കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം ഇന്നലെയാണ് ആരാധകരെ താരം അറിയിച്ചത്. ഇപ്പോള്‍ വിവാഹത്തെയും വരനെയും പറ്റി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് ശരണ്യ.

തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ് ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം. വേദികയായി എത്തിയത്തോടെയാണ് ടിവി പ്രേക്ഷകരുടെയും ഇഷ്ടതാരമായി ശരണ്യ മാറിയത്. സോഷ്യല്‍മീഡിയയില്‍ ഭാവി വരന്‍ മനേഷുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് താന്‍ വിവാഹിതയാകുന്ന വിവരം ശരണ്യ അറിയിച്ചത്. അടുത്ത മാസമാണ് ശരണ്യനും മനേഷ് രാജന്‍ നായരുമായിട്ടുള്ള വിവാഹം നടക്കുക. നിശ്ചയം അടുത്ത ബന്ധുക്കളും സാനിധ്യത്തില്‍ നടന്നുകഴിഞ്ഞു.

ശരണ്യ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലെ സൂററ്റിലാണ്. മനേഷാകട്ടെ ചാലക്കുടിക്കാരനാണെങ്കിലും മഹാരാഷ്ട്രയും ജനിച്ച് വളര്‍ന്ന് അവിടെ കുടുംബബിസിനസുമായി ജീവിക്കുന്ന ആളാണ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ശരണ്യയുടെയും മനേഷിന്റെയും. പിന്നീട് പരസ്പരം സംസാരിച്ച് മനസിലാക്കാന്‍ പറ്റിയപ്പോഴാണ് ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ശരണ്യ തീരുമാനിച്ചത്. ഒരേപോലുള്ള ആഗ്രഹങ്ങളാണ് രണ്ടുപേര്‍ക്കുമുണ്ടായിരുന്നത്. ഗുരുവായൂരില്‍ വിവാഹം നടത്തണമെന്ന മനേഷിന്റെയും ശരണ്യയുടെയും ആഗ്രഹങ്ങള്‍ പോലും ഒരേപോലെയായിരുന്നു. വിവാഹശേഷം ശരണ്യ അഭിനയം തുടരുന്നതിന് മനേഷിന് എതിര്‍പ്പൊന്നും ഇല്ല. ഫാഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസാണ് മനേഷിന്റെ കുടുംബത്തിനും. ശരണ്യയ്ക്കും ഫാഷന്‍ ഡിസൈനിങ്ങ് ഏറെ ഇഷ്ടം തന്നെ. മനപ്പൊരുത്തം ഏറെയുണ്ടെന്ന് മനസിലായതോടെ ജാതകപ്പൊരുത്തം നോക്കി. അപ്പോഴും ദൈവം കൂടെ നിന്നു. രണ്ടാള്‍ക്കും പാപജാതകങ്ങള്‍ നന്നായി ചേരുകയും ചെയ്യുന്നു. ഇതോടെയാണ് വീട്ടുകാരും ഇടപെട്ട് വിവാഹം ഉറപ്പിച്ചത്. നവംബറില്‍ വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ശരണ്യയും അനുജത്തി ദിവ്യയും.

actress saranya anand about her fiance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക