Latest News

'എന്ത് ഊള ചോദ്യം ആടോ താന്‍ ചോദിക്കുന്നത്; വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ?' മുട്ടിയ വാതില്‍ തുറന്ന് കൊടുത്തി ട്ടുണ്ടോയെന്ന അതിരു വിട്ട ചോദ്യത്തിന് അവതാരകനെ പൊരിച്ച് നടി മനീഷ; വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ നടിക്ക് കൈയ്യടി

Malayalilife
 'എന്ത് ഊള ചോദ്യം ആടോ താന്‍ ചോദിക്കുന്നത്; വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ?' മുട്ടിയ വാതില്‍ തുറന്ന് കൊടുത്തി ട്ടുണ്ടോയെന്ന അതിരു വിട്ട ചോദ്യത്തിന് അവതാരകനെ പൊരിച്ച് നടി മനീഷ; വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ നടിക്ക് കൈയ്യടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ചില നടന്മാര്‍ക്കെതിരെ ഉയര്‍ന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടെ ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മത്സരാര്‍ത്ഥിയായിരുന്ന ഗായികയും നടിയുമായ മനീഷ കെ എസ്. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ ആങ്കറുടെ അനാവശ്യ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

സെല്ലുലോയ്ഡ് എന്ന യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് മനീഷയ്ക്കെതിരെ അനാവശ്യ ചോദ്യവുമായി എത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 'ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്' എന്ന പരാമര്‍ശത്തെ അധികരിച്ചാണ് ചോദ്യം വന്നത്. പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങള്‍ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാന്‍ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ ചേച്ചിയുടെ നിലനില്‍പ്പിനും അവസരത്തിനും വേണ്ടി മുട്ടിയ വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോ? എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ അവതാരകന്‍ ചോദിക്കുന്നത്. 

ഇതിന് ചുട്ട മറുപടിയാണ് മനീഷ അപ്പോള്‍ തന്നെ നല്‍കുന്നത്. എന്ത് ഊള ചോദ്യം ആടോ താന്‍ ചോദിക്കുന്നത്, വീട്ടിലെത്തി അമ്മയോട് ചോദിക്കുമോ എന്നാണ് മനീഷ ചോദിക്കുന്നത്. നിനക്ക് പിന്നാലെ മുട്ടുമ്പോള്‍ തുറക്കുന്നത് ആണോ എക്സ്പീരിയന്‍സ്? ഈ ഇന്റര്‍വ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങള്‍ കൊണ്ട് ഇരുത്തുമ്പോള്‍ പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറച്ച് കൂടുതല്‍ ആണ്. അത് വൈറല്‍ ആവാന്‍ ആണോ എന്നറിയില്ല, പക്ഷെ എന്നെപോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ല എന്നും മനീഷ പറയുന്നു. 

വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. പലരും ഇത്തരം ചോദ്യങ്ങളെ ഇത്തരത്തില്‍ നേരിടണം എന്നാണ് കമന്റില്‍ പറയുന്നത്. എന്നാല്‍ ഇത് സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. സ്‌ക്രിപ്റ്റഡ് ആണെങ്കിലും ഇത്തരം ചോദ്യങ്ങള്‍ തീര്‍ത്തും അനാവശ്യം എന്ന് തന്നെയാണ് പലരും തുറന്നു പറയുന്നത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷവും വിവിധ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകുന്ന മനീഷ. നേരത്തെയും മനീഷ തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. തനിക്കും സഹപ്രവര്‍ത്തകനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അന്ന് താന്‍ പ്രതികരിച്ച് സംഭവത്തില്‍ തീര്‍പ്പ് ഉണ്ടാക്കിയെന്നും പ്രതികരിക്കാനുള്ള ശേഷി എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകണമെന്നും മനീഷ കുറച്ച് ദിവസം മുന്‍പ് പ്രതികരിച്ചിരുന്നത്. ശരിക്കുള്ള ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും മനീഷ ആവശ്യപ്പെടുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by troll_ammavans (@troll_ammavans)

actress maneeshas mass reply to anchor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES