Latest News

പ്രതീക്ഷയോടെ ഇരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കി; ബിഗ്‌ബോസ് മൂന്നാം സീസണിനെക്കുറിച്ച് നടി അശ്വതി

Malayalilife
topbanner
പ്രതീക്ഷയോടെ ഇരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കി; ബിഗ്‌ബോസ് മൂന്നാം സീസണിനെക്കുറിച്ച് നടി അശ്വതി

ല്‍ഫോന്‍സാമ്മയായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അശ്വതി. വിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്പോഴിതാ അശ്വതിയുടെ പുതിയ പോസ്റ്റുകളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ചായിരുന്നു അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബിഗ്‌ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളേയും രീതികളേയും വിലയിരുത്തി രസകരമായ കുറിപ്പുമായി സീരിയല്‍ താരം അശ്വതി.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെയാണ്. ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോള്‍, ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു. ഇത് ഇന്നത്തെ പ്രോമോ കട്ട് എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലതു. ഒപ്പം ഉപദേശങ്ങളുടെ രായാവും. കഴിഞ്ഞ രണ്ടു സീസണിന്റെയും സ്‌ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നു. ആരാന്നൊന്നും ഞാന്‍ പറയണില്ല. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം വെളിച്ചം പെര പെരാന്നു പരക്കട്ടെ എന്നു പറഞ്ഞാണ് ഈ പോസ്റ്റ് അശ്വതി അവസാനിപ്പിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ ആദ്യ വാരം കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഈ എപ്പിസോഡിനെ കുറിച്ചും അശ്വതി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ലാലേട്ടാ കല്ലുവെച്ച നുണയല്ലേ ഇന്നലെ എപ്പിസോഡില്‍ പറഞ്ഞത്. കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ.. ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്ലീസ്റ്റ് ബോസേട്ടാ എന്ന വിളി എങ്കിലും ഒഴിവാക്കാന്‍ പറയാമായിരുന്നു.ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവര്‍ക്കു കൊടുത്ത ആ ഒരു പ്രോത്സാഹനം അത് ഇഷ്ട്ടായി.

ലാലേട്ടന് കണ്ടെസ്റ്റന്റ്സ് നല്‍കിയ ആദ്യത്തെ സര്‍പ്രൈസ് വളരെ നന്നായിരുന്നു. പിന്നെ ദൃശ്യം 2ന്റെ കഥകളില്‍ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി. മറ്റുള്ളവരുടെ മോശമെന്നല്ല. നോബി ചേട്ടന്‍ തന്റെതായ ശൈലിയില്‍ കോമഡി കലര്‍ത്തി ബാക്കി ഉള്ളവര്‍ നോക്കി വായിച്ചപ്പോള്‍ കാണാപ്പാഠം ആയി അവതരിപ്പിച്ച അശ്വതി പറഞ്ഞു. എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മള്‍ മലയാളികള്‍ക്ക് തന്ന കോണ്‍ടെന്റിന്റെ തട്ട് താന്നു തന്നെ ഇരിക്കുമെന്നും അശ്വതി കുറിച്ചു.


 

Read more topics: # actress aswathy,# about bigboss,# season 3
actress aswathy about bigboss season 3

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES