Latest News

ചാന്ദിനി പിറന്നാള്‍ സര്‍പ്രൈസുമായി ഷാജുവും മക്കളും; സര്‍പ്രൈസ് കണ്ട് കണ്ണുനിറഞ്ഞ് താരം

Malayalilife
ചാന്ദിനി പിറന്നാള്‍ സര്‍പ്രൈസുമായി ഷാജുവും മക്കളും; സര്‍പ്രൈസ് കണ്ട് കണ്ണുനിറഞ്ഞ് താരം

സിനിമിയിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ഷാജു ശ്രീധര്‍. പ്രശസ്തയായ നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.  തന്റെ മക്കള്‍ക്കൊപ്പമുളള ഷാജുവിന്റെ ടിക്ടോക് വീഡിയോകള്‍ ഏറെ വൈറലായിരുന്നു. അച്ഛന്റെയും അമ്മയുടെയും അഭിനയപാരമ്പര്യം കിട്ടിയിട്ടുളളവരാണ് രണ്ടു മക്കളും. നന്ദന,നീലാഞ്ജന എന്നിവരാണ് താരത്തിന്റെ മക്കള്‍. ചാന്ദനിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. സുനിയെന്നാണ് ഷാജു ഭാര്യയെ വിളിക്കുന്നത്.

ചാന്ദിനിക്കായി മക്കളും ഷാജുവും ചാന്ദിനിക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനം ഒരുക്കുകയായിരുന്നു. ഒപ്പം മനോഹരമായ ഒരു വീഡിയോയും ഷാജു പങ്ക് വച്ചു.എന്റെ പ്രിയതമക്ക് വേണ്ടി, എന്റെ മാലാഖ കുട്ടികള്‍ ഒരുക്കിയ സര്‍പ്രൈസ്'എന്ന് പറഞ്ഞുകൊണ്ടാണ് ചാന്ദിനി കേക്ക് മുറിക്കുന്ന വീഡിയോ ഷാജു സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്. ഒപ്പം പ്രിയതമക്ക് ഒപ്പമുള്ള ചിത്രവും ഒരു കുറിപ്പും താരം പങ്ക് വച്ചു.എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിനു മുന്‍പില്‍ തോല്‍ക്കുന്നതാണെനിക്കിഷ്ടം...എന്റെ സുനിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് ഷാജു ചിത്രത്തിന് ഒപ്പം കുറിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച സര്‍പ്രൈസ് കണ്ട് സന്തോഷം കൊണ്ട ചാന്ദ്നിയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. പിറന്നാള്‍ സമ്മാനം കണ്ട് കണ്ണ് നിറഞ്ഞൊഴുകുന്ന ചാന്ദിനിയെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ചാന്ദിനി കരയുമ്പോള്‍ കണ്ണുനീര്‍ മക്കള്‍ തുടച്ചുനല്‍കുന്ന രംഗങ്ങളും ഏറെ ഹൃദയസ്പര്‍ശിയാണ്. തങ്ങളുടെ പ്രിയ താരത്തിന് ആശംസ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.

ഇപ്പോള്‍ ഒലവക്കോട് എന്ന സ്ഥലത്താണ് ഷാജു കുടുംബസമേതം താസിക്കുന്നത്. നൂറിലേറെ സിനിമകളിലും സീരിയലുകളിലും ഷാജു അഭിനയിച്ചുകഴിഞ്ഞു. ലാലേട്ടനുമായുള്ള രൂപശബ്ദസാദൃശ്യം വഴിയാണ് മിമിക്രിയില്‍ ഷാജുവിന് അവസരങ്ങള്‍ ലഭിക്കുന്നത്. പല ട്രൂപ്പുകളിലായി പ്രവര്‍ത്തിച്ചു. മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വഴിത്തിരിവായത് സീരിയലുകളാണ്. പാരിജാതം എന്ന സീരിയല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.


 

actor shaju gives surprise to his wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക