കൊച്ചി: ലോക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയുന്ന പ്രേക്ഷകര്‍ക്കു വേണ്ടി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി സീ കേരളം. എല്ലാ ദിവസവും ചാനലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രേക്ഷകര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നത്. ജനപ്രിയ സീരിയല്‍ താരങ്ങളും സരിഗമപ കേരളം ഫൈനലിസ്റ്റുകളും ഫേസ്ബുക് ലൈവിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നു. വീട്ടില്‍ ബോറടിച്ചിരിക്കാതെ സമയം എങ്ങനെ സര്‍ഗാത്മകമായി ചെലവിടാമെന്ന് താരങ്ങള്‍ പറഞ്ഞുതരും. കൊറോണ പകര്‍ച്ചാവ്യാധിയുടെ കാലത്ത് വീട്ടില്‍ നിന്നും പുറത്തു പോകാതെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്താനുള്ള പ്രോത്സാഹനങ്ങളും അവര്‍ നല്‍കും.
പ്രേക്ഷക ശ്രദ്ധനേടിയ സീ കേരളത്തിന്റെ വേറിട്ട കോമഡി പരിപാടിയായ ഫണ്ണി നെറ്റ്‌സ് വിത്ത് പേളി മാണി ഷോ അവതാരക പേളി മാണി, ചാനലിന്റെ മികച്ച സീരിയലായ ചെമ്പരത്തിയിലെ താരങ്ങള്‍ സ്റ്റെബിന്‍ ജേക്കബ്, അമല ഗിരീശന്‍, 'നീയും ഞാനും' അഭിനേതാവ് ഷിജു എന്നിവര്‍ പ്രേക്ഷകരുമായി ഫേസ്ബുക് ലൈവിലൂടെ സംവദിച്ചു.
വിഷുദിവസം സരിഗമപ കേരളം ഫൈനലിസ്റ്റുകളായ അശ്വിന്‍ വിജയന്‍, ശ്വേത അശോക്, കീര്‍ത്തന, ലിബിന്‍ സ്‌കറിയ, ജാസിം ജമാല്‍ എന്നിവര്‍ സീ കേരളത്തിന്റെ പ്രേക്ഷകര്‍ക്കായി ലൈവായി പാട്ടുകള്‍ പാടി. ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് ചാനലിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ മികച്ച പ്രതികരണമാണ് ഈ വിഷു ഗാനം നേടിയത്.
ഇതിഹാസകവിയായ തെനാലി രാമന്റെ കഥ പറയുന്ന ഒരു വിനോദപരിപാടിയും ചാനല്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.
വ്യത്യസ്ത പരിപാടികള്‍ കൊണ്ട് മികവേറുന്ന സീ കേരളം മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. അടുത്ത മാസത്തോടെ കേരളത്തില്‍ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ചാനല്‍