ശക്തയായ മത്സരാര്‍ത്ഥിക്ക് പിഴച്ചത് എവിടെ; വീണനായര്‍ ബിഗ്ബോസില്‍ നിന്നും പുറത്താകുമ്പോള്‍ അറിയേണ്ടത്

Malayalilife
topbanner
 ശക്തയായ മത്സരാര്‍ത്ഥിക്ക് പിഴച്ചത് എവിടെ; വീണനായര്‍ ബിഗ്ബോസില്‍ നിന്നും പുറത്താകുമ്പോള്‍ അറിയേണ്ടത്

ബാര്‍റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഷോ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി മത്സരം ചൂടുപിടിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു എലിമിനേഷന്‍ എപ്പിസോഡായിരുന്നു ഈ ആഴ്ചത്തേത്. സ്പെന്‍സുകള്‍ക്കൊടുവില്‍ ഈ ആഴ്ച ഹൗസില്‍ നിന്ന് പുറത്തായിരിക്കുന്നത് ശക്തയായ മത്സരാര്‍ത്ഥി വീണ നായരാണ്. ആദ്യമായിട്ടാണ് ശക്തയായ ഒരു മത്സരാര്‍ത്ഥി ബിഗ് ബോസില്‍ നിന്നും പുറത്ത് പോകുന്നത്. ഇതുവരെ ബിഗ് ബോസില്‍ നിന്നും പുറത്തായവരൊക്കെ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ പലതരത്തിലും ദുര്‍ബലരായിരുന്നു. എന്നാല്‍ വീണ നായര്‍ അങ്ങനെയല്ല. ബിഗ് ബോസ് വീട്ടിനുള്ളില്‍ ഏറ്റവുമധികം ഒച്ചയും ബഹളവും ചിരിയും കരച്ചിലും വഴക്കും ഒക്കെ ഉണ്ടാക്കിയിരുന്ന വീണ പുറത്തുപോകുമ്പോള്‍ അത് വീടിനെ എങ്ങനെയായിരിക്കും ബാധിക്കാന്‍ പോകുന്നത്? ആദ്യമായി വീണയ്ക്ക് പിഴച്ചത് എവിടെയൊക്കെയാണ് എന്ന് നോക്കാം.

അലസാന്‍ട്ര, സുജോ, ഷാജി, വീണ, അമൃത-അഭിരാമി സഹോദരിമാര്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ പുറത്തേക്ക് വരാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ നിന്നും ഏറ്റവും കുറവ് ലഭിച്ച വീണ പുറത്തേക്ക് പോവുകയാണ്. നോമിനേഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ വീണയാകും പുറത്ത് പോകുന്നതെന്ന് ഏകദേശം ഉറപ്പായിരുന്നു. വീണ നായര്‍ പുറത്തു പോകുമ്പോള്‍ കളിയെ അതെങ്ങനെ ബാധിക്കും എന്ന് നോക്കാം. വീണ പുറത്തു പോകുമ്പോള്‍ തളരാന്‍ പോകുന്ന ഒരാള്‍ ആര്യയാണ്. വീണയുടെ ബലത്തിലും ശബ്ദത്തിലും സുരക്ഷിതത്വത്തിലും കരുതലിലും ഒക്കെയാണ് ആര്യ നില്‍ക്കുന്നത്. വീണ പോകുന്നതോടെ ആര്യ നേതൃത്വം നല്‍കുന്ന സെലിബ്രിറ്റി ടീം പൊളിയും. ദുര്‍ബലമാകും. ഇപ്പോള്‍ തന്നെ പാഷാണം ഷാജിയും ഫുക്രുവും ഒറ്റക്ക് കളിക്കുന്നവരായി മാറിയിട്ടുണ്ട്. വീണയുടെ പടിയിറക്കത്തോടെ ആര്യ ഒറ്റപ്പെടും, ദുര്‍ബലയാവും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആര്യ വീണയെ യാത്രയാക്കിയത്.

വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവ് കുറവായതുകൊണ്ടോ ആത്മാര്‍ത്ഥത കൂടുതല്‍ കൊണ്ടോ ആവാം, ആ വീട്ടില്‍ നടന്ന എല്ലാ പ്രധാന അടിപിടിയിലും വീണ ഉണ്ടായിരുന്നു. ക്രമേണ വീണ ബിഗ് ബോസിലെ വഴക്കാളിയും ഗുണ്ടയുമായി മാറി. കടങ്ങള്‍ വീട്ടാന്‍ വേണ്ടിയും ദാരിദ്ര്യം മാറ്റാന്‍ വേണ്ടിയും വീട് കെട്ടാന്‍ വേണ്ടിയുമാണ് ബിഗ് ബോസില്‍ വന്നത് എന്നുള്ള തുറന്നു പറച്ചിലും നിരന്തരമുള്ള ദാരിദ്ര്യം പറച്ചിലും വീണ എന്ന മത്സരാര്‍ത്ഥിയുടെ മാറ്റ് കുറച്ചു. പ്രത്യേകിച്ചും ഒന്നര മാസമെങ്കിലും നിന്നെങ്കിലേ തനിക്ക് കടം വീട്ടാനുള്ള പൈസ കിട്ടൂ എന്ന ചില പറച്ചിലുകള്‍. ബിഗ് ബോസ് ഒരു ഗെയിം ആണെന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയല്ലെന്നും അറിയാവുന്ന പ്രേക്ഷകര്‍ വീണയെ കൈവിട്ടു.

കഴിഞ്ഞയാഴ്ചയിലെ ലക്ഷ്വറി ടാസ്‌കിന് ശേഷം വന്‍ സംഘര്‍ഷമാണ് നടന്നത്. ഇതിന് ശേഷം ബിഗ് ബോസിലെ ശിതയുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് മോഹന്‍ലാല്‍. അമൃത-അഭിരാമി സഹോദരിമാരും വീണയും തമ്മിലുള്ള പ്രശ്നവും സുജോയും ഫുക്രുവും തമ്മിലുള്ള പ്രശ്നത്തിനും രജിത് കുമാറും ദയയും തമ്മിലുള്ള പ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ വീട്ടിലെ ഓരോരുത്തരെ തന്നെ ചുമതലപ്പെടുത്തുകയാണ് മോഹന്‍ലാല്‍. യഥാക്രമം രഘുവും ഷാജിയും ആര്യയും സംസാരിക്കുന്നു. വനിതാ ദിനത്തില്‍ അതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്തുകൊണ്ടാണ് ബിഗ് ബോസിന്റെ പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വീട്ടിലെ വനിതാ മത്സരാര്‍ഥികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഒപ്പം ആശംസകളും അറിയിക്കുന്നു.


 

Veena nair eliminate d in bigg boss house

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES