മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്തമായ അവതരണമാണ് സീരിയലിനെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തത്. ഇടയ്ക്ക് വച്ച് ലച്ചുവായി എത്തുന്ന ജൂഹി സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ലച്ചുവിന്റെ അതേ മുഖ സാദൃശ്യമുളള ഒരു പെണ്‍കുട്ടി സീരിയലില്‍ എത്തിയിരുന്നു. ഇപ്പോള്‍ പൂജയായി എത്തിയ അശ്വതിയുടെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ലച്ചുവിന്റെ മുഖ സാദൃശ്യമുളള പൂജ എത്തിയതോടെ അത് ആരാണെന്ന് കണ്ടുപിടിക്കാനുളള ആവേശത്തിലായിരുന്നു ആരാധകര്‍. അശ്വതി എസ് നായര്‍ എന്നാണ് പുതുതായി എത്തിയ പട്ടുപാവാടക്കാരിയുടെ പേര്. സൂര്യമ്യൂസിക്കിലെ സ്ട്രീറ്റ് ട്രന്‍ഡ്സ് എന്ന പ്രോഗ്രാമിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. അശ്വതിയും ലച്ചുവിനെ പോലെ ഒരു കലക്ക് കലക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി. സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് അശ്വതി ഉപ്പുംമുളകിലേക്കും എത്തുന്നത്. വിജെ എന്നതിലുപരി മറ്റൊരു അഭിനയ പാരമ്പര്യവും ഇല്ലെങ്കിലും നല്ലൊരു നര്‍ത്തകിയാണ് അശ്വതി.