Latest News

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി; ആശംസകളുമായി ആരാധകർ

Malayalilife
 അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി; ആശംസകളുമായി ആരാധകർ

ലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയാണ് മീര. ചുരുങ്ങിയ  സമയം കൊണ്ടായിരുന്നു പ്രേക്ഷക മനസ്സുകളിലേക്ക് മീര ചേക്കേറിയത്. താരം ഇപ്പോൾ വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് . എന്നാൽ കോവിഡ് പ്രതിസന്ധികള്‍ മൂലം വിവാഹം നീണ്ടുപോകുകയായിരുന്നു. ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തുടര്‍ന്നാണ് ജൂലൈ 15 ന് വിവാഹം ലളിതമായി നടത്താന്‍ തീരുമാനിച്ചത്. മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നും മീര പറയുന്നു.

മീര ബിരുദമെടുത്തത് നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് ആയിരുന്നു . പിന്നീട് മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യം തോന്നിയ മീര പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസവും പൂർത്തിയാക്കി. ടെലിവിഷന്‍ അവതാരകയായാണ് മീര കരിയറിന്  തുടക്കം കുറിച്ചത്.  പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക എന്നതിലുപരി മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. മീരയുടേയും നിരവധി പേരാണ് വിഷ്ണുവിന്റെയും വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെ  ആശംസകളറിയിച്ച്‌ എത്തിയത്. 


 

Read more topics: # Tv Anchor meera anil married
Tv Anchor meera anil married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക