മലയാളി പ്രേക്ഷർക്ക് റിയാലിറ്റി ഷോ കളിലൂടെ ഏറെ സുപരിചിതയായ ഗായിക, വയലിനിസ്റ്റ്, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി ജയൻ. താരത്തിന് ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ സാധിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് സീസൺ 3യിലെ മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി. ഈ സീസണിൽ ആദ്യം തന്നെ ഇമോഷണല്‍ മത്സരാര്‍ഥി ലക്ഷ്മി ആയിരിക്കുമെന്ന സൂചനയും പുറത്ത് വരുകയാണ്.
ലക്ഷ്മിയും ബിഗ് ബോസിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് മറ്റ് മത്സരാര്‍ഥികളെ പോലെ തുറന്ന് സംസാരിച്ച് കൊണ്ടാണ് എത്തിയത്. പണി എടുക്കാന്‍ പൊതുവേ മടിയുള്ള ആളാണ് താനെന്ന് ലക്ഷ്മി പറയുമ്പോള്‍ അതൊന്നും ഇനി നടക്കില്ല എന്നും രാവിലെ എഴുന്നേറ്റ് പണിയൊക്കെ ചെയ്യണമെന്ന് അവതാരകനായ മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
തന്നെ വീട്ടില്‍ നിന്നും അമ്മ അനുഗ്രഹിച്ച് വിട്ടതും അങ്ങനെയാണ്. പണികളെല്ലാം പഠിച്ച് നല്ലൊരു കുടുംബിനിയായിട്ട് വേണം തിരികെ വരാന്‍. ഒപ്പം ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാല്‍ അതിനും ശ്രമിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പ്രണയകഥ വൈകാതെ ഷോ യില്‍ കാണാന്‍ സാധിക്കുമെന്ന് തന്നെയാണ് അറിയുന്നത്. ഇത്തവണ ഹൗസിൽ മത്സരിക്കുന്ന ഭൂരിഭാഗം ആളുകളും വിവാഹിതരല്ലെന്നുള്ളതും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.