Latest News

നീ കാരണം എന്റെ മോന്‍ ജയിലില്‍ ആകുമോയെന്ന് അമ്മ എന്നോട് ചോദിച്ചു; വാനമ്പാടിയിലെ പത്മിനിയായ സുചിത്രയുടെ ജീവിതം

Malayalilife
നീ കാരണം എന്റെ മോന്‍ ജയിലില്‍ ആകുമോയെന്ന് അമ്മ എന്നോട് ചോദിച്ചു; വാനമ്പാടിയിലെ പത്മിനിയായ സുചിത്രയുടെ ജീവിതം

വാമ്പാടി സീരിയലിലെ പദ്മിനിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സുചിത്ര നായരാണ് വില്ലത്തി പത്മിനിയായെത്തി ആരാധകരെ അമ്പരപ്പിക്കുന്നത്. അച്ഛന്റെ സുഹൃത്ത് വഴിയാണ് താരം പരമ്പരയിലേക്ക് എത്തുന്നത്. ബാലതാരമായിട്ടാണ് സീരിയലിലേക്ക് എത്തിയതെങ്കിലും വാനമ്പാടിയെന്ന സീരിയലാണ് സുചിത്രയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. സീരിയലിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത കിട്ടുന്നുണ്ടെങ്കിലും വാനമ്പാടിക്ക് ശേഷം അഭിനയത്തില്‍ താന്‍ അധികം ഉണ്ടാകില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടൊന്നും ഇല്ലാതെ താരവും വീട്ടില്‍ തന്നെയാണ്. ലോക്ഡൗണില്‍ വീട്ടില്‍ തന്നെയാണെങ്കലും തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പാചകം ചെയ്തതിന്റെയും നൃത്ത അധ്യാപികയ്‌ക്കൊപ്പമുള്ളതുമായ ചിത്രങ്ങള്‍ നേരത്തെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സുചിത്രയുടെ ചില തുറന്നുപറച്ചിലുകളാണ് വൈറലായി മാറുന്നത്.

  നൃത്തത്തിലൂടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. സുചിത്രയ്ക്ക് ആദ്യം അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. സുചിത്രയുടെ ചേട്ടന്റെ പേര് സൂരജ് എന്നായത് കൊണ്ടാണ് മകള്‍ക്ക് സൂര്യ എന്ന് പേരുവിളിച്ചത്. രണ്ടുപേരും ഒരേ നാളാണ്. എന്നാല്‍ വീട്ടില്‍ ഞങ്ങള്‍ എപ്പോഴും അടിയാണ് എന്ന് സുചിത്ര പറയുന്നു. എന്റെ പേര് സ്‌കൂളില്‍ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടന്‍ റസ്ലിങ്ങിന്റെ ആളായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പരീക്ഷണവും എന്റെടുത്തായിരുന്നു. എന്നെ എടുത്ത് ഭിത്തിയിലെറിയുക, തല്ലുക അങ്ങനൊക്കെയായിരുന്നു ചേട്ടനെന്ന് താരം വെളിപ്പെടുത്തുന്നു.

എന്നാല്‍ അതൊക്കെ വീട്ടില്‍ മാത്രമായിരുന്നു. പുറത്തിറങ്ങിയാല്‍ ആളാകെ മാറും. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന് പറയുക പോലുമില്ല. എന്നാല്‍ സ്‌കൂളിലായാലും കോളേജിലായാലും എന്റെ പേരും പറഞ്ഞ് ചേട്ടന്‍ ഉണ്ടാക്കിയ അടികള്‍ കുറച്ചോന്നുമല്ല. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. അവസാനം എന്റെ അമ്മ എന്നോട് പറഞ്ഞു, നീ കാരണം എന്റെ മോന്‍ ജയിലിലാകുമെന്നാ തോന്നുന്നേ' എന്ന്. പക്ഷേ വീട്ടില്‍ എത്ര തല്ലുണ്ടാക്കിയാലും അത്ര സ്നേഹമുള്ള സഹോദരങ്ങളായിരുന്നു തങ്ങളെന്നും സുചിത്ര പറയുന്നു

 

Read more topics: # Suchithra nair realistic life
Suchithra nair realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക