ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു. ഇതുമായി വില്ലത്തി വേഷത്തില്‍ വിവിധ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിക്കും ബന്ധമുണ്ടെന്നുള്ള വിവരങ്ങളും പുറം ലോകം അറിയുകയും ചെയ്‌തു .
നടിയെ ചോദ്യം ചെയ്തിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. പ്രണയം എന്നത് എന്നും വ്യക്തിപരമായ ഒന്നാണ്. പക്ഷെ കല്യാണം കഴിക്കാം എന്നു പറഞ്ഞു ഒരു പെൺകുട്ടിയെ പ്രണയിച്ചു വാക്ക് കൊടുത്തു അവളെ ഗർഭിണിയാക്കിയ ശേഷം ഒഴിവാക്കുന്നത് ശെരിക്കും അച്ഛന് ജനിക്കാത്ത പ്രവർത്തിയാണ്.
ഈ പയ്യന്റെ അമ്മയുടെ വോയിസ് കാൾ കേട്ടാൽ മനസിലാകും ആ സ്ത്രീ എന്ത് വിഷം ആണെന്ന്. ഈ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച എല്ലാവരും നിയമത്തിന് മുന്നിൽ കൊണ്ട് വരണം അവർക്ക് താക്കതായ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം . ആ കോള്‍ റെക്കോർഡ് കേൾക്കുമ്പോൾ ശെരിക്കും നെഞ്ചോന്ന് പിടയുന്നുവെന്നായിരുന്നു ഷിയാസ് കുറിച്ചത്. താരത്തിന്‍റെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.