Latest News

റിമി കൊച്ചമ്മയ്ക്ക് ചോദിക്കാനും പറയാനും ഞങ്ങൾ ഉണ്ട്; സൂപ്പർ 4 വേദിയെ കൈയ്യിലെടുത്ത് കുട്ടിത്താരങ്ങൾ; കണ്മണിയുടെയും കുട്ടാപ്പിയെയും വരവേറ്റ് ആരാധകർ

Malayalilife
റിമി കൊച്ചമ്മയ്ക്ക് ചോദിക്കാനും പറയാനും ഞങ്ങൾ ഉണ്ട്; സൂപ്പർ 4 വേദിയെ കൈയ്യിലെടുത്ത് കുട്ടിത്താരങ്ങൾ; കണ്മണിയുടെയും കുട്ടാപ്പിയെയും വരവേറ്റ് ആരാധകർ

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്..

ലോക് ഡോണ്‍ ആയതോടെ സ്വന്തമായി ഒരു  യൂ ട്യൂബ് ചാനലുമായാണ് റിമി  പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയത്. തന്റെ വ്‌ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ചാനൽ തുടങ്ങി പതിനൊന്ന് മാസങ്ങൾക്ക് ഉള്ളിൽ മൂന്ന് ലക്ഷത്തിൽ പരം സുബ്സ്ക്രൈബേഴ്‌സുമായിട്ടാണ് താരം മുന്നേറുന്നത്. എന്നാൽ  റിമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍  ഏറ്റെടുത്ത രണ്ട് കുട്ടിത്താരങ്ങളാണ് കണ്‍മണിയും കുട്ടാപ്പിയും. റിങ്കുവിന്റെയും നടി മുക്തയുടെയും ഏക  മകളാണ് കണ്‍മണി എന്ന് ഓമന പേരിട്ട് വിളിക്കുന്ന കിയാര . എന്നാൽ കുട്ടാപ്പിയാകട്ടെ സഹോദരി റീനുവിന്റെ മകനാണ്. ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ  ആരാധകരുമായി താരം  പങ്കുവയ്ക്കാറുണ്ട്. റിമ്മികൊച്ചമ്മയ്ക്ക് ഒപ്പം ഇരുവരും സദാസമയവും ഉണ്ടാകാറുണ്ട്.

എന്നാൽ ഇപ്പോൾ റിമിയ്ക്ക് ഒപ്പം സൂപ്പര്‍ 4   എന്ന റിയാലിറ്റി ഷോയില്‍ എത്തിയ കണ്‍മണിയുടെയും കുട്ടാപ്പിയുടെയും വീഡിയോ ആണ്  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സൂപ്പര്‍ 4 വേദിയെയും ആരാധകരെയും രണ്ട് കുട്ടിത്താരങ്ങൾ ചേർന്ന് കൈയ്യിലെടുക്കുകയുമാണ്.ഇരുവരുടെയും  പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഗായികയും , അവതാരകയും നടിയും, വ്‌ളോഗറുമായ  റിമി തന്നെയാണ്  പങ്കുവച്ചിരിക്കുന്നത്.  ജ്യോത്സ്ന, വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരും റിമിയെ കൂടാതെ ജഡ്ജിംഗ് പാനലിലുണ്ട്.

Rimi tomy new super four season 2 promo with kuttappi and kanmani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക